യുകെകെസിഎയുടെ എല്ലാ യൂണിറ്റുകളെയും പങ്കെടുപ്പിച്ച് കൊണ്ട് ദേശീയ തലത്തിലുള്ള ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് 30 ന് നടക്കും. യുകെകെസിഎയുടെ പ്രബല യൂണിറ്റുകളില്‍ ഒന്നായ ലെസ്റ്റര്‍ യൂണിറ്റ് ആതിഥ്യം വഹിക്കുന്ന ടൂര്‍ണ്ണമെന്റ് ശനിയാഴ്ച ലെസ്റ്ററിലെ റുഫിമീഡ് അക്കാദമിക് സ്കൂളില്‍ അരങ്ങേറും.
രാവിലെ 9 മണിക്ക് തുടങ്ങുന്ന ഈ കായിക മാമാങ്കത്തിന്റെ രജിസ്ട്രേഷന്‍ അവസാന ഘട്ടത്തിലാണ്. ഈ പരിപാടിയുമായുള്ള മറ്റ് വിവരങ്ങള്‍ക്ക് യുകെകെസിഎ ട്രഷറര്‍ വിജി ജോസഫ് - 07960486712 മായി ബന്ധപ്പെടുക.
ടൂര്‍ണ്ണമെമെന്റിലേയ്ക്ക് എല്ലാ കായിക പ്രേമികളെയും ലെസ്റ്റര്‍ യൂണിറ്റ് പ്രസിഡന്റ് തോമസ് ചേത്തലിന്‍ ലെസ്റ്ററിലേക്ക് സ്വാഗതം ചെയ്തു.