മാഞ്ചസ്റ്ററിലെ പ്രമുഖ കത്തോലിക്കാ സംഘടന ആയ കേരളാ കാത്തലിക്ക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്റര്‍ (KCAM) ദശാബ്ദിയുടെ നിറവില്‍. ഈ വരുന്ന ഡിസംബര്‍ 28ന് Wythensshawe Forum cetnreറില്‍ വെച്ച് നടത്തപെടുന്ന CANTUS 2019, Kcam family ഫെസ്റ്റോടുകൂടി ഒരു വര്‍ഷമായി നീണ്ടു നിന്ന ആഘോഷങ്ങള്‍ക്കു തിരശ്ശില വീഴുകയാണ്.
ഐഡിയസ്റ്റാര്‍ സിംഗര്‍ വിന്നര്‍ ജോബി ജോണ്‍ നയിക്കുന്ന ഗാനമേളയാണ് പരിപാടിയിലെ മുഖ്യ ആകര്‍ഷണം. ജോബിക്കൊപ്പം ഐഡിയ സ്റ്റാര്‍ സിംഗര്‍ ആന്‍ മേരി,ടിവി കോമഡി ആര്‍ട്ടിസ്റ്റ് അനൂപ് പാലാ,സീരിയല്‍ ആര്‍ട്ടിസ്റ്റും,ഗായികയുമായ ഷിബിനാ റാണി എന്നിവരും ഒട്ടേറെ കലാകാരന്മാരും ചേരുന്നതോടെ മികച്ച വിരുന്നാണ് ഫോറം സെന്ററില്‍ ഒരുങ്ങുന്നത്.
ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ നടക്കുന്ന ഗാനമേളക്കൊപ്പം കോമഡിഷോയും കൂടി ചേരുന്നതോടെ ആസ്വാദക ഹൃദയങ്ങളില്‍ വിസ്മയ വിരുന്നാകും . കൂടാതെ KCAM ഫാമിലീസിലെ കുട്ടികളും മുതിര്‍ന്നവരും കൂടി അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ വേദിയില്‍ ദൃശ്യ വിസ്മയമാകും.
കമ്മ്യൂണിറ്റി, കമ്മിറ്റ്‌മെന്റ്, കോണ്ട്രിബൂഷന്‍ എന്നി മൂല്യങ്ങളെ മുന്‍നിര്‍ത്തിയാണ് സംഘടന പ്രവൃത്തിക്കുന്നതു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്ന സംഘടനാ ആദ്യ സമ്മേളനത്തില്‍ തന്നെ താമരശ്ശേരി രൂപതയിലെ വൃദ്ധ ഭവനത്തിനു ആയിരം പൗണ്ട് സംഭാവന നല്‍കുകയുണ്ടായി. സഭയുടെ ഉന്നമനത്തിനും വിശ്വാസികളുടെ ആത്മീയ വളര്‍ച്ചക്കും സംഘടനായുടെ പ്രവര്‍ത്തനം എന്നും ഒരു മുതല്കൂട്ടായിരുന്നു ആയതിനാല്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ സഭയുടെ ഒരു പ്രഥാന ഇടവകയായി വളരാന്‍ വിഥിന്‍ഷോയ്ക്കു സാധിച്ചു. മലയാളം ലൈവ് മ്യൂസിക് ആന്‍ഡ് കോമഡി ഷോ യ്ക്ക് ഒപ്പം സായ് സ്‌പൈസ് ഒരുക്കുന്ന ഡിന്നറൂം ഉണ്ട്.
ഈ ആഘോഷത്തിലേക്ക് എല്ലാ KCAM അംഗങ്ങളെയും പ്രസിഡന്റ് ജോജി ജോസഫ്, കോഓര്‍ഡിനേറ്റര്‍ ബിജു ആന്റണി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ക്ഷണിക്കുന്നു.