ചിക്കാഗോ : സെന്റ് മേരീസ് ഇടവകയുടെ ദശവത്സരാഘോഷത്തോടനുബന്ധിച്ച് സകലവിശുദ്ധരുടെയും തിരുനാള്‍ ദിനത്തില്‍ കുട്ടികള്‍ക്കായി നടത്തിയ കുട്ടീവിശുദ്ധര്‍ മത്സരത്തില്‍ വിവിധ വിശുദ്ധരുടെ വേഷങ്ങള്‍ ധരിച്ച കുട്ടികള്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ നല്‍കി . സ്റ്റെഫന്‍ ചക്കാലപടവില്‍ , മിലാന മണ്ണൂക്കുന്നേല്‍ , ജോനാഥ കാരിക്കല്‍ , ലിയോ സൈമണ്‍ മ്യാല്ക്കര പുറത്ത് എന്നിവര്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കിയത്.
ലേഖന മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി
ചിക്കാഗോ : സെന്റ് മേരീസ് ഇടവകയിലെ CCD കുട്ടികള്‍ക്കായി How to Live a Sanctified Life എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ലേഖനമത്സര വിജയികള്‍ക്ക് പ്രത്യേക പുരസ്കാരം നല്‍കി . അലിഷ വാക്കേല്‍ , ജയിംസ് കുന്നശ്ശേരില്‍ എന്നീവര്‍ക്ക് മൂന്നാം സ്ഥാനവും ജാസ് ലിന്‍ ആലപ്പാട്ട് , ഡാനിയേല്‍ തിരുനെല്ലി പറമ്പില്‍ എന്നിവര്‍ക്ക് രണ്ടാം സ്ഥാനവും അലക്സ് ചക്കാലയ്ക്കല്‍ , ബെനഡിക്ട് തിരുനെല്ലി പറമ്പില്‍ എന്നിവര്‍ക്ക് ഒന്നാം സ്ഥാനവും ലഭിച്ചു .