ഏപ്പുചേട്ടനായുള്ള ചാരിറ്റിയ്ക്ക് 3073 പൗണ്ട് ലഭിച്ചു; ചാരിറ്റി ഡിസംബര്‍ 10 വരെ തുടരും
ഏപ്പുചേട്ടനു വീട് പണിയാനുള്ള ഇടുക്കി ചാരിറ്റി ഗ്രൂപ്പ് പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞപ്പോളാണ് നാട്ടിലുള്ളവര്‍പോലും ഏപ്പുചേട്ടന്റെ ദയനീയാവസ്ഥയറിഞ്ഞത്. ഇന്ന് നാട്ടിലെ സാമൂഹികപ്രവര്‍ത്തകര്‍ വാര്‍ഡ് മെമ്പറുടെ വീട്ടില്‍ കൂടി ഏപ്പുചേട്ടനു വീട് പണിതുകൊടുക്കാന്‍ എല്ലാ പിന്തുണയും നല്‍കി കൂടാതെ ഏപ്പുചേട്ടന്റെ ഇടവകയായ വിമലഗിരി പള്ളിവികാരിയും ,തടിയംപാട് ഫാത്തിമമാതാ പള്ളിവികാരിയും എല്ലാപിന്തുണയും അറിയിച്ചിട്ടുണ്ട് .
കഴിഞ്ഞ ദിവസം Harefiled London Lady of Rosary night vigil group 45000 രൂപയുടെ വീടുപണിയാനുള്ള സാധനങ്ങള്‍ വാങ്ങി നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട് .അവരെ പ്രതിനിധികരിച്ചു ജോമോന്‍ മാത്യു കൈതാരമാണ് ബന്ധപ്പെട്ടത് .
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 3073 പൗണ്ട് ലഭിച്ചു, ചാരിറ്റി വരുന്ന മാസം 10 വരെ തുടരുന്നു .നിങ്ങളെകൊണ്ട് കഴിയുന്ന സഹായം നല്‍കുക ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് ഇതോടൊപ്പം പ്രസിദ്ധികരിക്കുന്നു വിശദമായ സ്റ്റേറ്റ്‌മെന്റ് പണം നല്‍കിയ എല്ലാവര്‍ക്കും അയച്ചു കൊടുത്തിട്ടുണ്ട് ലഭിക്കാത്തവര്‍ താഴെ കാണുന്ന നമ്പറില്‍ വിളിക്കുക
ഈ ക്രിസ്തുമസ് കാലത്തു ക്രിസ്തു ജനിച്ച കാലിതൊഴുത്തിനേക്കാള്‍ മോശമായ രീതിയില്‍ കിടക്കുന്ന വീട്ടില്‍ താമസിക്കുന്ന ഈ പ്രായം ചെന്ന മാനുഷ്യരെ സഹായിക്കാന്‍ നമുക്ക് കൈകോര്‍ക്കാം
പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റെമെന്റ്‌റ് മെയില്‍വഴിയോ, ഫേസ് ബുക്ക് മെസ്സേജ് വഴിയോ ,വാട്ടസാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്.. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ് എന്ന ഫേസ് ബുക്ക് പേജില്‍ പ്രസിധികരിച്ചിട്ടുണ്ട് ..നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..