സൗത്താംപ്ടന്‍: സൗത്താംപ്ടണ്‍ മാര്‍വല്‍ ആക്ടിവിറ്റി സെന്ററില്‍ വച്ച് നവംബര്‍ 22,2324 തീയതികളിലായി നടന്ന ഓള്‍ യു.കെ. ചീട്ടുകളി മല്‍സരത്തില്‍ റമ്മി വിഭാഗത്തില്‍ കെറ്ററിങ്ങില്‍ നിന്നുള്ള സാബു നയിച്ച ടീം ജേതാക്കള്‍. ഈ വിഭാഗത്തില്‍ ഫസ്റ്റ് റണ്ണേഴ്‌സ് അപ്പ് യോര്‍ക്കില്‍ നിന്നുള്ള സിബിയും ടീമുമാണ. ലെസറ്ററിലെ പൗലോസും സംഘവും സെക്കന്‍ഡ് റണ്ണേഴ്‌സ് അപ് ആയി. ലേലം വിഭാഗത്തില്‍ ഹാംഷെയറില്‍ നിന്നുള്ള സിബിയും ജിന്‍സണും ചേര്‍ന്നു നയിച്ച കിങ്‌സ് ഇലവന്‍ ഹാംഷെയറാണ് ഒന്നാം സമ്മാനം നേടിയത്. കെറ്ററിങ്ങിലെ സിബു-സ്റ്റീഫന്‍ ടീം ഫസ്റ്റ് റണ്ണേഴ്‌സ് അപ്പും സ്‌റ്റോക്ക് കോബ്രാസ് എന്ന പേരില്‍ ബാബുവും മനീഷും ചേര്‍ന്ന് നയിച്ച ടീം ഈ വിഭാഗത്തില്‍ സെക്കന്‍ഡ് റണ്ണേഴ്‌സ് അപും ആയി.
. ഓരോ ഇനത്തിലും ഒന്നാം സ്ഥാനം നേടിയ ടീമിന് 555 പൗണ്ടും ട്രോഫിയും രണ്ടാം സ്ഥാനം നേടിയ ടീമിന് 222 പൗണ്ടും ട്രോഫിയും മൂന്നാം സ്ഥാനം നേടിയ ടീമിന് 111 പൗണ്ടും ട്രോഫിയും സമ്മാനമായി നല്‍കി. ഹാംഷെയര്‍ കിങ്‌സ് ഇലവന്‍ ഇന്റര്‍നാഷണലാണ് മല്‍സരം സംഘടിപ്പിച്ചത്. പ്രതീക്ഷിച്ചതിലേറെ ആളുകളാണ് മലയാളികളുടെ ഇഷ്ട വിനോദമായ ചീട്ടുകളിയില്‍ പങ്കെടുക്കാന്‍ യു.കെ.യുടെ നാനാഭാഗങ്ങളില്‍ നിന്നായി സൗത്താംപ്ടണില്‍ എത്തിയത്.
ഇരുന്നൂറ്റി അമ്പതോളം ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു. വളരെ പൊഫഷണല്‍ ആയിട്ടും ഏറെ മികവോടെയുമാണ് പരിപാടി സംഘടിപ്പിച്ചത്. മൂന്നു ദിവസത്തെ ആഘോഷപരിപാടിപോലെയായിരുന്നുഓള്‍ യു.കെ. ചീട്ടുകളി മല്‍സരം നടന്നത്. ചീട്ടുകളി മല്‍സരവും പരിപാടികളും വന്‍ വിജയമാക്കിയതിന് പരിപാടിയില്‍ പങ്കെടുത്ത മുഴൂവന്‍ പേര്‍ക്കും നന്ദി അറിയിക്കുന്നതായി മുഖ്യ സംഘാടകരായ ജോമി ജോയിയും ടിനു ജോയിയും അറിയിച്ചു. പരിപാടി വന്‍ വിജയമാക്കുന്നതിനായി സഹായിച്ച എല്ലാ സ്‌പോണ്‍സര്‍മാക്കും നന്ദി അറിയിക്കുന്നതായും സംഘാടകര്‍ അറിയിച്ചു.