അസോസിയേഷന്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ഏകദിന ശാസ്ത്രമേള 'ക്യൂരിയോ സിറ്റി 19' നാളെ ലൂക്കനില്‍


ഡബ്ലിന്‍ : പ്രൈമറി സെക്കണ്ടറി തലങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി "എസ്സെന്‍സ് അയര്‍ലന്‍ഡ്" സംഘടിപ്പിക്കുന്ന ഏകദിന ശാസ്ത്രമേള നാളെ ലൂക്കര്‍ പാമേഴ്സ്ടൗണിലെ സെന്റ് ലോര്‍ക്കന്‍സ് സ്കൂള്‍ ഹാളില്‍ രാവിലെ 9 മണിക്ക് ആരംഭിക്കും .വൈകിട്ട് 5 മണി വരെ നീളുന്ന ഈ പരിപാടിയില്‍ സയന്‍സ് ക്വിസ് ,വിവിധ വിഷയങ്ങളിലുള്ള സയന്‍സ് പ്രൊജക്റ്റ് പ്രസേന്റ്റേഷന്‍ ,സയന്‍സ് പോസ്റ്റര്‍ പ്രസന്റേഷന്‍ എന്നി ഇനങ്ങളില്‍ മത്സരങ്ങള്‍ ഉണ്ടാകും . കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് സയന്‍സിനെ കൂടുതല്‍ അടുത്തറിയാനായി ഒരുക്കുന്ന സയന്‍സ് കോര്‍ണറില്‍ മൈക്രോസ്കോപ്പ് ,ടെലിസ്കോപ്പ് , കാന്തങ്ങള്‍ , ഇലെക്ട്രിക്കല്‍ സെര്‍ക്യൂട്സ് , ആസിഡ് ,ആല്‍ക്കലി , ലിറ്റ്മസ് പേപ്പര്‍ തുടങ്ങിയുവ കുട്ടികള്‍ക്ക് പരിചയപെടാന്‍ അവസരമുണ്ട് .

ഡോ . രജത് വര്‍മ്മ (Intel Corporation ) " ബാറ്ററി" എന്ന വിഷയത്തില്‍ ബാറ്ററിയില്‍ നിന്ന് ഇലക്ട്രിസിറ്റി ഉണ്ടാവുന്നതിനെ കുറിച്ചും മറ്റും കുട്ടികളോട് സംസാരിക്കും. ഡോ . അമിത് ജയ്‌സ്വാള്‍ (TUD) "ഫുഡ് പ്രോസസ്സിംഗ്" എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കും. ഡോ . സിതാര പവിത്രന്‍ ,ഡോ . ഷൈജു പരമേശ്വരന്‍ എന്നിവരും പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കും .

മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി വിജയികളാകുന്നവര്‍ക്കു Kumon Lucan Centre സ്പോണ്‍സര്‍ ചെയ്യുന്ന ക്യാഷ് അവാര്‍ഡുകളും ട്രോഫികളും ലഭിക്കും . കഴിഞ്ഞ വര്‍ഷത്തേക്കാളും മികച്ച പ്രതികരണമാണ് ഇത്തവണ വിദ്യര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ലഭിച്ചിരിക്കുന്നത്.

ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ക്ക് അതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ് . പങ്കെടുക്കുന്ന എല്ലാവരും രാവിലെ 9:30 മുന്‍പായി ഹാളില്‍ എത്തിച്ചേരേണ്ടതാണ് . രജിസ്റ്റര്‍ ചെയ്യാതെ തന്നെ ക്യൂരിയോരിറ്റി '19 കാണുന്നതിന് ഏവര്‍ക്കും സൗജന്യമായ പ്രവേശനം ഉണ്ടായിരിക്കുന്നതാണെന്നു സംഘടകര്‍ അറിയിച്ചു.
ഫുഡ് സ്റ്റാള്‍ ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 087 226 3917 എന്ന നമ്പറില്‍ ബന്ധപെടുക .

  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions