യുകെകെസിഎയുടെ എല്ലാ യൂണിറ്റുകളെയും പങ്കെടുപ്പിച്ച് കൊണ്ട് നടക്കുന്ന ദേശീയ തലത്തിലുള്ള ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ഇന്ന്. യുകെകെസിഎയുടെ പ്രബല യൂണിറ്റുകളില്‍ ഒന്നായ ലെസ്റ്റര്‍ യൂണിറ്റ് ആതിഥ്യം വഹിക്കുന്ന ടൂര്‍ണ്ണമെന്റ് ലെസ്റ്ററിലെ റുഷേമീഡ് അക്കാദമിക് സ്കൂളില്‍ അരങ്ങേറും. എല്ലായിനത്തിലുമായി 80 ടീമുകളാണ് പങ്കെടുക്കുന്നത്. വിജയികള്‍ക്ക് ആകര്‍ഷകമായ ക്യാഷ് പ്രൈസുകളാണ് ഉള്ളത്.
എല്ലാ ടീമുകളും രാവിലെ 9 മണിക്ക് തന്നെ രജിസ്ട്രേഷന്‍ കൗണ്ടറില്‍ എത്തിയിരിക്കണം. വൈകിട്ട് ആറ് മണിക്ക് മത്സരങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് വിവരങ്ങള്‍ക്ക് യുകെകെസിഎ ട്രഷറര്‍ വിജി ജോസഫ് - 07960486712 മായി ബന്ധപ്പെടുക.
ടൂര്‍ണ്ണമെമെന്റിലേയ്ക്ക് എല്ലാ കായിക പ്രേമികളെയും ലെസ്റ്റര്‍ യൂണിറ്റ് പ്രസിഡന്റ് തോമസ് ചേത്തലിന്‍ ലെസ്റ്ററിലേക്ക് സ്വാഗതം ചെയ്തു.