അസോസിയേഷന്‍

ചിക്കാഗോ ക്‌നാനായ നൈറ്റ്‌ ചരിത്രവിജയം

ചിക്കാഗോ ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ വാര്‍ഷികാഘോഷമായ ക്‌നാനായ നൈറ്റ്‌ വൈവിധ്യമാര്‍ന്ന പരിപാടികളോടെ, ആഘോഷിച്ചു. പുതുമയാര്‍ന്ന പരിപാടികള്‍ക്കൊണ്ടും സംഘാടക മികവുകൊണ്ടും കാണികളുടെ പങ്കാളിത്തംകൊണ്ടും ഇത്തവണത്തെ ക്‌നാനായ നൈറ്റ്‌, അവസ്‌മരണീയമായി മാറി.

ഇതോടനുബന്ധിച്ച്‌ നടന്ന പൊതുസമ്മേളനം ഫോര്‍ട്ട്‌ ബെന്‍ഡ്‌ കൗണ്ടി ജഡ്‌ജി ജൂലി മാത്യു ഉദ്‌ഘാടനം ചെയ്‌തു. കെ.സി.എസ്‌. പ്രസിഡന്റ്‌ ഷിജു ചെറിയത്തില്‍ അധ്യക്ഷനായിരുന്നു. നടന്‍ പ്രേംപ്രകാശ്‌, ക്‌നാനായ കാത്തലിക്‌ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ പ്രസിഡന്റ്‌ അലക്‌സ്‌ മഠത്തില്‍ത്താഴെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്‌പിരിച്വല്‍ ഡയറക്‌ടര്‍ ഫാ. അബ്രാഹം മുത്തോലത്ത്‌ അനുഗ്രഹ പ്രഭാഷണം നടത്തി.

കെ.സി.സി.എന്‍.എ. വൈസ്‌ പ്രസിഡന്റ്‌ സണ്ണി മുണ്ടപ്ലാക്കില്‍, കെ.സി.സി.എന്‍.എ ആര്‍.വി.പി അലക്‌സ്‌ പായിക്കാട്ട്‌, കെ.സി.സി.എന്‍.സി ലോസ്‌ ആഞ്ചലസ്‌ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അനില്‍ മറ്റപ്പള്ളിക്കുന്നേല്‍, കെ.സി.എസ്‌. ലജിസ്ലേറ്റീവ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ മാറ്റ്‌ വിളങ്ങാട്ടുശ്ശേരി, കെ.സി.എസ്‌. ലൈസണ്‍ ബോര്‍ഡ്‌ ചെയര്‍മാന്‍ ബാബു തൈപ്പറമ്പില്‍, കെ.സി.വൈ.എല്‍.എന്‍.എ. ആര്‍.വി.പി. പോള്‍ എടാട്ട്‌, വിമന്‍സ്‌ ഫോറം പ്രസിഡന്റ്‌ ആന്‍സി കൂപ്ലിക്കാട്ട്‌, കെ.സി.വൈ.എല്‍. പ്രസിഡന്റ്‌ ആല്‍വിന്‍ പിണര്‍ക്കയില്‍, യുവജന വേദി പ്രസിഡന്റ്‌ ആല്‍ബിന്‍ പുലിക്കുന്നേല്‍ എന്നിവര്‍ വിശിഷ്‌ടാതിഥികളായി സമ്മേളനത്തില്‍ പങ്കെടുത്തു. കെ.സി.എസ്‌. സെക്രട്ടറി റോയി ചേലമലയില്‍ അവതാരകനായി പ്രവര്‍ത്തിച്ചു. വൈസ്‌ പ്രസിഡന്റ്‌ ജയിംസ്‌ തിരുനെല്ലിപ്പറമ്പില്‍ സ്വാഗതവും ട്രഷറര്‍ ജെറിന്‍ പൂതക്കരി കൃതജ്ഞതയും രേഖപ്പെടുത്തി.

കെ.സി.എസ്‌. യുവജനോത്സവത്തിലെ കലാതിലകം ആഞ്ചലീന മണക്കാടിന്‌ ജഡ്‌ജ്‌ ജൂലിയും കലാപ്രതിഭ ഡാനിയേല്‍ തേക്കുനില്‍ക്കുന്നതിലിന്‌ പ്രേം പ്രകാശും റൈസിംഗ്‌ സ്റ്റാര്‍ ലെന കുരുട്ടുപറമ്പിലിന്‌ അലക്‌സ്‌ മഠത്തില്‍ത്താഴെയും ട്രോഫി സമ്മാനിച്ചു. കെ.സി.എസ്‌. ഒളിമ്പിക്‌സില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്‌ നേടിയ കൈപ്പുഴ, ചുങ്കം, ബാംഗ്ലൂര്‍ ഫൊറോനകള്‍ക്കുള്ള ചാമ്പ്യന്‍ഷിപ്പും ബിജു തുരുത്തിയില്‍ മെമ്മോറിയല്‍ ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റ്‌ വിജയിയായ ജയിംസ്‌ ആന്‍ഡ്‌ ജൂബിന്‍ വെട്ടിക്കാട്ടിനും തദവസരത്തില്‍ എവര്‍റോളിംഗ്‌ ട്രോഫികള്‍ സമ്മാനിച്ചു.

  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions