സ്പിരിച്വല്‍

ചിക്കാഗോ സെന്റ് മേരീസ് ഇടവകയില്‍ 'സ്നേഹ ദൂത് കരോളി'ന് ഉജ്ജ്വല തുടക്കം


ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ ദശവത്സര കരോളായ സ്നേഹ ദൂത് 2019 ന് ഡിസംബര്‍ ഒന്നിന് 10 മണിക്ക് ഫാ. തോമസ് മുളവനാലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം 12 മെഴുകുതിരികള്‍ തെളിയിച്ചു കൊണ്ട് തുടക്കം കുറിച്ചു . വിവിധ കൂടാരയോഗങ്ങളുടെ നേതൃത്വത്തില്‍ മത്സര വീര്യത്തോടെ ഭക്തിനിര്‍ഭരമായ കരോള്‍ വിവിധ വീടുകള്‍ സന്ദര്‍ശിച്ച് 23 വരെ നടത്തപ്പെടും . ഓരോ വാര്‍ഡിനും സ്നേഹദൂതിന്റെ സമാപനം വളരെ ആഘോഷമായി നടത്തപ്പെടും . വിവിധ കൂടാരയോഗങ്ങളുടെ കോര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ആണ് ഒരുക്കിയിരിക്കുന്നത് .

ഈ വര്‍ഷത്തെ സ്നേഹദൂതിന്റെ കോര്‍ഡിനേറ്റര്‍മാരായി സിബി കൈതക്കത്തൊട്ടിയില്‍ , ഷൈനി തറത്തട്ടേല്‍ എന്നീവരെ തിരഞ്ഞെടുത്തു . കൈക്കാരന്‍മാരായ സാബൂ നടുവീട്ടില്‍ , സിനി നെടും തുരുത്തിയില്‍ , സണ്ണി മേലേടം , ജോമോന്‍ തെക്കേപറമ്പില്‍ , ക്രിസ് കട്ടപ്പുറം എന്നിവര്‍ വിവിധ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കും . ക്രിസ്തു മസിനോട് അനുബന്ധിച്ച് പുല്‍ക്കൂട് മത്സരം , വീട് അലങ്കാര മത്സരം , ക്രിസ്മസ്സ് പാപ്പാ മത്സരം , കുട്ടികളുടെ പുല്ക്കൂട് മത്സരം , ജിഗ്ഗിള്‍ ബെല്‍പരേഡ് , ജീഗ്ഗീള്‍ ബസ്സ് എന്നിവ ക്രമീകരിച്ചിട്ടുണ്ട് . വികാരി ഫാ. തോമസ് മുളവനാല്‍ സ്നേഹോഷ്മളമായ അന്തരീക്ഷവും സമാധാനവും സൃഷ്ടിക്കട്ടെ എന്ന് ആശംസിക്കുകയും എല്ലാം വാര്‍ഡിലേക്കും ഉണ്ണിയേശുവിന്റെ രൂപം വെഞ്ചരിച്ച് നല്‍കുകയും ചെയ്തു.

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions