വിദേശം

വയസ് 34; ഇതാ ലോകത്തെ ഏറ്റവും പ്രായകുറഞ്ഞ പ്രധാനമന്ത്രി

ഹെല്‍സിങ്കി: ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകാനൊരുങ്ങി ഫിന്‍ലന്‍ഡിലെ സന്നാ മാരിന്‍. പ്രധാനമന്ത്രിയായിരുന്ന അന്റി റിന്നെയുടെ രാജിയെ തുടര്‍ന്നാണ് ഗതാഗതമന്ത്രി സന്നാ മാരിനെ (34) പ്രധാനമന്ത്രി പദത്തിലേക്ക് ഞായറാഴ്ച തിരഞ്ഞെടുത്തത്. ചുമതലയേല്‍ക്കുന്നതോടെ ലോകത്ത് പ്രധാനമന്ത്രിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാകും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് സന്നാ. 2015 മുതല്‍ ഫിന്‍ലന്‍ഡ് പാര്‍ലമെന്റ് അംഗമാണ് ഇവര്‍.

2012-ല്‍ ടാംപേര്‍ സിറ്റി കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതോടെയാണ് സന്നാ ഫിന്‍ലന്‍ഡ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. 2013 മുതല്‍ 2017 വരെ സിറ്റി കൗണ്‍സില്‍ ചെയര്‍പേഴ്‌സണായി ചുമതല വഹിച്ച സന്നാ പിന്നീട് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ ആഴ്ച സത്യപ്രതിജ്ഞ ഉണ്ടാവും.

ഞാനൊരിക്കലും എന്റെ പ്രായത്തെ കുറിച്ചോ ലിംഗത്തെ കുറിച്ചോ ചിന്തിച്ചിട്ടില്ല. വിശ്വാസം വീണ്ടെടുക്കുന്നതിന് വേണ്ടി ഞങ്ങള്‍ക്ക് ഒരുപാട് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. - നിയുക്ത പ്രധാനമന്ത്രിയായ ശേഷം മാധ്യമങ്ങളെ കണ്ട മാരിന്‍ പറഞ്ഞു. നിലവില്‍ യൂറോപ്യന്‍ യൂണിയന്‍ അധ്യക്ഷ സ്ഥാനത്തു ഫിന്‍ലന്‍ഡ് ആണ്. തപാല്‍ സമരവുമായി ബന്ധപ്പെട്ട് അന്റി റിന്നെ സ്വീകരിച്ച നിലപാടുകള്‍ പാര്‍ട്ടിയില്‍ കടുത്ത അതൃപ്തിക്ക് വഴിവെച്ചിരുന്നു. ആഴ്ചകള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഒടുവിലാണ് റിന്നെ രാജിവെച്ചത്.

നിലവില്‍ 35 വയസുള്ള ഉക്രയിന്റെ പ്രധാനമന്ത്രി ഓലെക്സിയ ഹൊഞ്ചറുക് ആണ് ലോകത്തെ പ്രായം കുറഞ്ഞ പ്രധാനമന്ത്രി. 39 വയസുള്ള ന്യൂസിലാന്റിന്റെ പ്രധാനമന്ത്രി ജസിന്ത ആര്‍ഡണ്‍ ഇതിനോടകം ലോകത്തിന്റെ ശ്രദ്ധ നേടിയ യുവ പ്രധാനമന്ത്രിയാണ്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions