വിദേശം

ലോകത്തെ ഏറ്റവും മികച്ച ജീവിതനിലവാരം നോര്‍വെയില്‍ ; യുകെ പതിനഞ്ചാമത്, ഇന്ത്യയുടെ സ്ഥാനം 129!

ഐക്യരാഷ്ട്ര സഭയുടെ മികച്ച ജീവിതനിലവാര സൂചികയില്‍ ഒന്നാമത് നോര്‍വെ. ആരോഗ്യം, വിദ്യാഭ്യാസം, വരുമാനം എന്നിവ മാനദണ്ഡമാക്കിയുള്ള മാനവ വികസന സൂചിക റാങ്കിംഗിലാണ് നോര്‍വെ ഒന്നാമതെത്തിയത്. സ്വിറ്റ്സര്‍ലാന്റ് രണ്ടാമതും അയര്‍ലന്റ് മൂന്നാമതും എത്തി. ബ്രിട്ടന് പതിനഞ്ചാം സ്ഥാനമാണ്. അമേരിക്കയ്ക്ക് പതിനാറും. പട്ടികയിലെ ഇന്ത്യയുടെ സ്ഥാനമാണ് ഏറ്റവും പരിതാപകരം. നൂറ്റിഇരുപത്തിയൊമ്പതാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്.

ആയുര്‍ദൈര്‍ഘ്യം ഏറ്റവും കൂടുതല്‍ ഹോങ്കോങിനാണ്- 85 വയസ്. ഒരാളുടെ വാര്‍ഷിക വരുമാനത്തില്‍ ഒന്നാമത് ഖത്തര്‍ ആണ്. ആളൊന്നിന് 83,600 പൗണ്ട് ആണ് അവിടുത്തെ വാര്‍ഷിക വരുമാനം. വിദ്യാഭ്യാസ കാര്യത്തില്‍ ജര്‍മനിയാണ് മുമ്പില്‍ . ഓസ്‌ട്രേലിയയും തൊട്ടുപിന്നിലുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, വരുമാനം എന്നിവയുടെയെല്ലാം കാര്യത്തില്‍ ഇന്ത്യയുടെ അവസ്ഥ ദയനീയമാണ്. അതുകൊണ്ടാണ് പട്ടികയില്‍ 129 എന്ന സ്ഥാനത്ത് എത്തിയത്. ചൈനയുടെ റാങ്ക് 85 ആണ്.

ആരോഗ്യം, വിദ്യാഭ്യാസം, വരുമാനം എന്നിവയെല്ലാം ഒരുപോലെ പരിഗണിക്കുന്നതാണ് നോര്‍വെ. ആയുര്‍ദൈര്‍ഘ്യം ഇവിടെ 82 വയസാണ്. മികച്ച വിദ്യാഭ്യാസ നിലവാരവുമുണ്ട്. ഒരു വ്യക്തിയുടെ വാര്‍ഷിക വരുമാനം ശരാശരി 51,700 പൗണ്ട് ആണ്.

യുകെയില്‍ ആയുര്‍ദൈര്‍ഘ്യം 81 വയസാണ്. ശരാശരി വിദ്യാഭ്യാസ കാലയളവ് 17 വയസ് ആണ്. വ്യക്തിയുടെ വാര്‍ഷിക വരുമാനം 30,000 പൗണ്ട് ആണ്. തൊട്ടു പിന്നിലുള്ള യു എസില്‍ ഇത് യഥാക്രമം 79 വയസും 16 വയസും 42,600 പൗണ്ടും ആണ്. ആദ്യ പത്തു റാങ്കിലുള്ള ഏഴും യൂറോപ്യന്‍ രാജ്യമാണ്. അഞ്ചാമതുള്ള ഹോങ്കോങ്ങും ഒമ്പതാമുള്ള സിംഗപ്പൂരും ആണ് ഏഷ്യന്‍ പ്രതിനിധികള്‍.

പ്രവാസി മലയാളികള്‍ അധിവസിക്കുന്ന രാജ്യങ്ങളൊക്കെ മികച്ച ജീവിതനിലവാരം പുലര്‍ത്തുന്നവയാണ് അയര്‍ലന്റ്, യുകെ , ഓസ്‌ട്രേലിയ , അമേരിക്ക, ന്യൂസിലാന്റ്, ജര്‍മനി, സിംഗപ്പൂര്‍ എന്നിവയൊക്കെ അതില്‍ വരുന്നു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions