അസോസിയേഷന്‍

യുക്മ - മഗ്‌നാവിഷന്‍ ടി വി സ്റ്റാര്‍ സിംഗര്‍ മ്യൂസിക് റിയാലിറ്റി ഷോയ്ക്ക് മികച്ച പ്രതികരണം; 15നകം രജിസ്റ്റര്‍ ചെയ്യണം

യുക്മ സാംസ്‌കാരിക വേദി ഒരുക്കുന്ന യുക്മ - മാഗ്‌നാവിഷന്‍ ടി വി സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 ജൂണിയര്‍ മ്യൂസിക്കല്‍ റിയാലിറ്റി ഷോയ്ക്ക് ആവേശകരമായ പ്രതികരണം. യുകെയിലെ ജൂണിയര്‍ ഗായക പ്രതിഭകളെ കണ്ടെത്തുവാനുള്ള ഈ റിയാലിറ്റി ഷോയില്‍ പങ്കെടുക്കുവാന്‍ ഇതിനോടകം നിരവധി കുട്ടി ഗായകര്‍ ഓഡിഷനു വേണ്ടിയുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചു കഴിഞ്ഞു. ഓഡിഷനില്‍ പങ്കെടുക്കുവാനുള്ള അപേക്ഷകള്‍ അയക്കേണ്ട അവസാന ദിവസമായ ഡിസംബര്‍ 15 അരികില്‍ എത്തിയിരിക്കേ ഇനിയും അപേക്ഷകള്‍ അയക്കുവാന്‍ ആഗഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് തന്നെ അപേക്ഷകള്‍ അയക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

നവംബര്‍ 2 ന് മാഞ്ചസ്റ്ററില്‍ യുക്മ ദേശീയ കലാമേള വേദിയില്‍ വെച്ച് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള ലോഗോ പ്രകാശനം ചെയ്ത് കൊണ്ട് തുടക്കം കുറിച്ച സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 ല്‍ 8 മുതല്‍ 16 വയസ്സ് വരെ പ്രായമുള്ള കുട്ടി പാട്ടുകാര്‍ക്കാണ് പങ്കെടുക്കുവാന്‍ അവസരമുള്ളത്. വളരെ മികച്ച രീതിയില്‍ സംഘടിപ്പിച്ച സ്റ്റാര്‍ സിംഗറിന്റെ ആദ്യ മൂന്ന് സീസണുകളില്‍ നിന്നും വ്യത്യസ്ഥമായി യു. കെ യിലെ മലയാളി യുവഗായക പ്രതിഭകളെ കണ്ടെത്താനുള്ള മത്സരമാണ് സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4ല്‍ എന്നതാണ് പ്രധാന സവിശേഷത.

സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 ല്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ അതിനായുള്ള അപേക്ഷ ഡിസംബര്‍ 15 ഞായറാഴ്ചയ്ക്ക് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. 8 മുതല്‍ 16 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. 31/12/2019 ആയിരിക്കും പ്രായം കണക്കാക്കാനുള്ള അടിസ്ഥാന തീയതി. ഈ വാര്‍ത്തയുടെ അവസാനം കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷകള്‍ പൂരിപ്പിച്ച് ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്.

മത്സരാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഓഡിഷന്‍ ഡിസംബര്‍ 15 നും 2020 ജനുവരി 3 നും ഇടയ്ക്ക് നടത്തുന്നതാണ്. ഓഡിഷന്‍ തീയതിയും സ്ഥലവും ഡിസംബര്‍ 15 നകം അപേക്ഷ സമര്‍പ്പിക്കുന്ന മത്സരാര്‍ത്ഥികളെ അറിയിക്കുന്നതാണ്. പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ ജനുവരി മദ്ധ്യവാരത്തോടെയും തുടര്‍ന്ന് വരുന്ന മത്സര റൗണ്ട്‌സുകള്‍ 2020 ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലും ഗ്രാന്റ് ഫിനാലേ ജൂണ്‍ അവസാനത്തോടെയും നടത്തുവാനാണ് സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 ന്റെ കോ ഓര്‍ഡിനേറ്റിംഗ് ടീം ഉദ്ദേശിച്ചിരിക്കുന്നത്. യുക്മ സാംസ്‌കാരിക വേദി കലാവിഭാഗം കണ്‍വീനര്‍ സെബാസ്റ്റ്യന്‍ മുതുപാറക്കുന്നേലിന്റെ നേതൃത്വത്തില്‍ മാഗ്‌നാവിഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഡീക്കന്‍ ജോയിസ് പള്ളിക്കമ്യാലില്‍, ഹരീഷ് പാല, സാന്‍ ജോര്‍ജ്ജ് തോമസ് എന്നിവരടങ്ങുന്ന ടീം അതിനായുള്ള തയ്യാറെടുപ്പുകള്‍ അതിവേഗം നടത്തിക്കൊണ്ടിരിക്കുകയാണ്.

യുക്മ - മാഗനാവിഷന്‍ TV സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 ജൂണിയറിന്റെ മുന്നോട്ടുള്ള യാത്രയില്‍ മുഴുവന്‍ യുക്മ സ്‌നേഹികളുടേയും യുകെയിലെ സംഗീത പ്രേമികളുടേയും പ്രോത്സാഹനങ്ങളും സഹകരണവും ഉണ്ടാകണമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍, യുക്മ നാഷണല്‍ P R O സജീഷ് ടോം, സാംസ്‌കാരിക വേദി രക്ഷാധികാരി C.A. ജോസഫ് , വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തി, നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്ജ്, ജനറല്‍ കണ്‍വീനര്‍മാരായ തോമസ് മാറാട്ടുകളം, ജയ്‌സണ്‍ ജോര്‍ജ്ജ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4-മായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് സെബാസ്റ്റ്യന്‍ മുതുപാറക്കുന്നേലിനെ 07828739276 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

അപേക്ഷകള്‍ സമര്‍പ്പിക്കുവാന്‍ താഴെ കൊടുക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.

https://magnavision.tv/?page_id=2668

  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions