വിദേശം

ആദ്യമായി മലയാളി യുവതി 'മിസ് ഇന്ത്യ വാഷിങ്ടണ്‍'

മലയാളി യുവതി ഇതാദ്യമായി 'മിസ് ഇന്ത്യ വാഷിങ്ടണ്‍' ആയി തിരഞ്ഞെടുക്കപ്പെട്ടു. ചെങ്ങന്നൂര്‍ സ്വദേശി പരേതനായ റെജി ഫിലിപ്പിന്റെയും ജാന്‍സി ലൂക്കോസിന്റെയും ഏകമകളായ ആന്‍സി ഫിലിപ്പ് ആണ് യു.എസില്‍ 'മിസ് ഇന്ത്യ വാഷിങ്ടണ്‍' ആയത്.

വനിതാ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന 'റാവിഷിങ് വുമണ്‍' എന്ന സന്നദ്ധസംഘടന എല്ലാ വര്‍ഷവും നടത്തുന്ന 'മിസ് ഇന്ത്യ വാഷിങ്ടണ്‍' മത്സരത്തില്‍ ആദ്യമായാണ് ഒരു മലയാളി ജേത്രിയാകുന്നത്. മഞ്ജുഷ നടരാജന്‍, സുരഭി സോനാലി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

ചെന്നൈ ജസി മോസസ് ഗേള്‍സ് സ്‌കൂളില്‍ പഠിച്ച ആന്‍സി 2012ല്‍ തമിഴ്‌നാട് സംസ്ഥാന സിലബസില്‍ പ്ലസ്ടു പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയിരുന്നു. അണ്ണാ സര്‍വകലാശാലയിലെ പഠനശേഷം സ്‌കോളര്‍ഷിപ്പോടെ യു.എസില്‍ ബിരുദാനന്തരപഠനം പൂര്‍ത്തിയാക്കി. ഇപ്പോള്‍ വാഷിങ്ടണില്‍ മൈക്രോസോഫ്റ്റില്‍ ജോലിചെയ്യുന്ന ആന്‍സി സ്ത്രീകള്‍ക്കായി നേതൃത്വപരിശീലനപരിപാടി നടത്തുന്നുണ്ട്.

ചെന്നൈ വില്ലിവാക്കത്താണ് കുടുംബം താമസിക്കുന്നത്. ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറി(ഐ.സി.എഫ്.) ജീവനക്കാരിയാണ് ജാന്‍സി ലൂക്കോസ്. റെജി ഫിലിപ്പും ഇതേ സ്ഥാപനത്തിലായിരുന്നു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions