അസോസിയേഷന്‍

ഏപ്പുചേട്ടനായുള്ള ചാരിറ്റി വന്‍വിജയം, 4003 പൗണ്ട് ലഭിച്ചു


ഇടുക്കി മരിയാപുരം സ്വദേശി അമ്പഴക്കാട്ടു ഏപ്പുചേട്ടനു വീടുവച്ചു നല്‍കുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിക്ക് വലിയ പിന്തുണയാണ് യു കെ മലയാളികളില്‍നിന്നും ലഭിച്ചത്.4003 പൗണ്ട് അക്കൗണ്ടില്‍ എത്തി. കൂടാതെ Harefiled London Lady of Rosary night vigil group 45000 രൂപയുടെ വീടുപണിയാനുള്ള സാധനങ്ങള്‍ വാങ്ങി നേരിട്ടു നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട് .അവരെ പ്രതിനിധികരിച്ചു ജോമോന്‍ മാത്യു കൈതാരമാണ് ഞങ്ങളുമായി ബന്ധപ്പെട്ടത് .എല്ലാംകൂടി നാലുലക്ഷത്തി പതിനാറായിരം രൂപയുടെ സഹായം നല്‍കാന്‍ യു കെ മലയാളികള്‍ക്കു കഴിഞ്ഞു.

4003 പൗണ്ടിന്റെ ചെക്ക് ലിവര്‍പൂളിലെ അറിയപ്പെടുന്ന സാമൂഹികപ്രവര്‍ത്തകനും എഴുത്തുകാരനുമായുമായിട്ടുള്ള തോമസുകുട്ടി ഫ്രാന്‍സിസ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ജോയിന്റ് സെക്രെട്ടറി സജി തോമസിനു കൈമാറി. അദ്ദേഹം പണം എത്രയും പെട്ടെന്ന് നാട്ടിലെത്തിച്ചു ഏപ്പുചേട്ടനു കൈമാറും. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വീനര്‍ സാബു ഫിലിപ്പ് സന്നിഹിതനായിരുന്നു .

ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് ഇതോടൊപ്പം പ്രസിദ്ധികരിക്കുന്നു കളക്ഷന്‍ അവസാനിച്ചതായി അറിയിക്കുന്നു. ഏപ്പുചേട്ടനെ സഹായിക്കാന്‍ മഹാമനസ്‌കത കാണിച്ച എല്ലാവര്‍ക്കും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നന്ദി അറിയിച്ചു.

ഏപ്പുചേട്ടന്റെ കുടുംബത്തിന്റെ ദുഃഖം ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ പ്രസിദ്ധികരിച്ചു കഴിഞ്ഞപ്പോള്‍ അവരെ സഹായിക്കാന്‍ ഒട്ടേറെ നല്ലമനുഷ്യര്‍ മുന്‍പോട്ടു വന്നു .അതില്‍ എടുത്തുപറയേണ്ടത് സീറോ മലബാര്‍ സഭ വികാരി ജനറല്‍ ഫാ ജിനോ അരിക്കാട്ടില്‍ ,ക്‌നാനായ മിഷന്‍ വികാരി ഫാ ജോസ് തെക്കുനില്‍ക്കുന്നതില്‍ ,ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍(LIMCA) പ്രസിഡന്റ് ,തമ്പി ജോസ് ,ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (LIMA)പ്രസിഡണ്ട് ഇ ജെ കുര്യക്കോസ് ,ലിവര്‍പൂള്‍ ക്‌നാനായ അസ്സോസിയേഷന്‍ പ്രസിഡണ്ട് തോമസ് ജോണ്‍ വാരികാട്ട് ,ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബ്, ക്യാപ്റ്റന്‍ തോമസുകുട്ടി ഫ്രാന്‍സിസ് ,വിരാല്‍ സൈന്റ്‌റ് ജോസഫ് കത്തോലിക്ക പള്ളിയുടെ വികാരി ഫാ ജോസ് അഞ്ചാനീ ട്രസ്റ്റിമാരായ ജോര്‍ജ് ജോസഫ് ,റോയ് ജോസഫ് ജോഷി ജോസഫ് എന്നിവരാണ്. കൂടാതെ അമേരിക്കയിലുള്ള ഏപ്പുചേട്ടന്റെ അയല്‍വാസിയും പണം അയച്ചു തന്നു.

ഈ ചാരിറ്റി വാര്‍ത്ത പ്രസിദ്ധികരിച്ചപ്പോള്‍ മുതല്‍ വാര്‍ത്തകള്‍ ഷെയര്‍ ചെയ്തു സഹായിച്ച ആന്റോ ജോസ് ,മനോജ് മാത്യു .ബിനു ജേക്കബ് ,മാത്യു അലക്‌സഡര്‍ എന്നിവര്‍ക്കും ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി.

യു കെ മലയാളികളുടെ നല്ലമനസുകൊണ്ടു ഏകദേശം 79 ലക്ഷം രൂപ ഇതുവരെ നാട്ടിലെയും യു കെ യിലെയും ആളുകള്‍ക്ക് നല്‍കി സഹായിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്നത് കേരളത്തില്‍ നിന്നും യു കെയില്‍ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്. ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വര്‍ഗ ,വര്‍ണ്ണ, സ്ഥലകാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിന് യു കെ മലയാളികള്‍ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു

ഏപ്പുചേട്ടനുവേണ്ടി വീടുപണിയാന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ഒരു കമ്മറ്റി രൂപികരിച്ചു പ്രവര്‍ത്തനം ഭംഗിയായി മുന്‍പോട്ടു പോകുന്നു വിജയന്‍ കൂറ്റാ0തടത്തില്‍, തോമസ് പി ജെ. ,ബാബു ജോസഫ് .എന്നിവരുടെ നേതൃത്വത്തിലാണ് കമ്മറ്റി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് വീടുപണി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് അറിയുന്നത് .

ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്,സജി തോമസ്.എന്നിവരാണ് ഞങ്ങള്‍ മൂന്നുപേരുടെയും പേരിലാണ് ബാങ്ക് അക്കൗണ്ടും .

'ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു'

  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions