യുകെ ക്നാനായ കാത്തോലിക് വിമന്‍സ് ഫോറത്തിന്റെ രണ്ടാമത് വാര്‍ഷികവും കലാസാംസ്കാരിക സമ്മേളനവും ഡിസംബര്‍ ഏഴിന് കൊവെന്‍ട്രിയിലെ വില്ലെന്‍ഹാള്‍ സോഷ്യല്‍ ക്ലബില്‍ വെച്ച് പ്രൗഢഗംഭീരമായി ആഘോഷിച്ചു. രാവിലെ 11 മണിക്ക് ഫാ മാത്യു കണ്ണാലയില്‍ അര്‍പ്പിച്ച ഭക്തിസാന്ദ്രമായ വിശുദ്ധ കുര്‍ബാനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. വിമന്‍സ് ഫോറം സെക്രട്ടറി ലീനുമോള്‍ ചാക്കോയുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പൊതുസമ്മേളനത്തിന് ചെയര്‍പേഴ്സണ്‍ ടെസ്സി ബെന്നി മാവേലില്‍ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി ആയിരുന്ന നോര്‍ത്ത് അമേരിക്ക ക്നാനായ കത്തോലിക്ക വിമന്‍സ് ഫോറം പ്രസിഡന്റ് ഡോ. ബീന പീറ്റേഴ്സ് ഇണ്ടിക്കുഴി വാര്‍ഷിക ആഘോഷങ്ങള്‍ ഉല്‍ഘാടനം ചെയ്തു.
ഗ്രേറ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപത വികാരി ജനറലും യുകെകെസിഎ സ്പിരിച്വല്‍ അഡ്വൈസറുമായ സജി മലയില്‍പുത്തന്‍പുരയിലച്ചന്‍ , യുകെ കെസിഎ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍ , യുകെകെസിവൈ എല്‍ കമ്മിറ്റി അംഗങ്ങള്‍ , റിട്ട. ബി സി എം കോളേജ് പ്രൊഫസര്‍ ജെസ്സി സാവിയോ കുന്നശ്ശേരി, അലൈഡ് ഫിനാന്‍സ് റെപ്രെസെന്ററ്റീവ് കിഷോര്‍ ബേബി എന്നിവരും സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
പൊതുസമ്മേളനത്തിനു ശേഷം യുകെയിലെ പ്രശസ്ത ഡാന്‍സ് സംവിധായകനായ കലാഭവന്‍ നൈസ് സേവ്യറിന്റെ ശിക്ഷണത്തില്‍ അണിനിരന്ന മുപ്പതോളം വനിതകളുടെ സ്വാഗത നൃത്തം കാണികളുടെ മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി.
അതിനു ശേഷം യുകെയിലെ വിവിധ യൂണിറ്റുകളില്‍ നിന്നെത്തിയ വനിതകള്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ കാണികളുടെ കണ്ണിനും കാതിനും കുളിര്‍മയേകി.
കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ ഈ വര്‍ഷവും പുതുതായി ക്നാനായ സമുദായത്തില്‍ നിന്ന് വിവാഹം ചെയ്ത പതിനഞ്ചു വധു വരന്മാരെ വാദ്യമേളങ്ങളോടെ വേദിയിലേക്കാനയിക്കുകയും ആദരിക്കുകയും ചെയ്തത് വേറിട്ട കാഴ്ചയായിരുന്നു കാണികള്‍ക്കു നല്‍കിയത്.
കര്‍മ്മമേഖലയില്‍ കഴിവ് തെളിയിച്ച യുകെയിലെ ക്നാനായ വനിതകളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തത് ഏവര്‍ക്കും അഭിമാനിക്കാവുന്ന നിമിഷങ്ങളായിരുന്നു സമ്മാനിച്ചത്. സംഘടനയുടെ ജോയിന്റ് ട്രഷറര്‍ജെസ്സി ബൈജു നന്ദി പറഞ്ഞു. ചെയര്‍പേഴ്സണ്‍ ടെസ്സി ബെന്നി മാവേലിയുടെ നേതൃത്വത്തില്‍ കമ്മിറ്റി അംഗങ്ങളായ ലീനുമോള്‍ ചാക്കോ, മോളമ്മ ചെറിയാന്‍ , മിനു തോമസ്, മിനി ബെന്നി, ജെസ്സി ബൈജു എന്നിവരുടെ അശ്രാന്ത പരിശ്രമമാണ് വിമന്‍സ് ഫോറത്തിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ മികവുറ്റതാക്കിയത്.