വിദേശം

പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ്‌ മുഷ്‌റഫിന് വധശിക്ഷ


ഇസ്ലാമബാദ്: പാകിസ്താന്‍ മുന്‍ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന പര്‍വേസ്‌ മുഷ്‌റഫിന് രാജ്യദ്രോഹക്കുറ്റം ചുമത്തി വധശിക്ഷ. പെഷവാറിലെ പ്രത്യേക കോടതിയാണ് വധശിക്ഷ വിധിച്ചത്. പ്രത്യേക കോടതിയുടെ മൂന്നംഗ ബെഞ്ചാണു ശിക്ഷ വിധിച്ചത് 2007 ല്‍ ഭരണഘടന അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തതിനാണ് കോടതി വധശിക്ഷ വിധിച്ചത്.

രാജ്യദ്രോഹക്കുറ്റം അറസ്റ്റ് ഭയന്ന് പാക്കിസ്ഥാന്‍ വിട്ട മുഷറഫ് 2016 മുതല്‍ ദുബായിലാണ് കഴിയുന്നത്. നവാസ് ഷെരീഫിന്റെ ഭരണകാലത്താണ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 1999 മുതല്‍ 2008 വരെയാണ് മുഷ്‌റഫ് പ്രസിഡന്റായിരുന്നത്.

നവാസ് ഷെരീഫിനെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയാണ് സൈനിക മേധാവിയായിരുന്ന മുഷറഫ് അധികാരത്തിലെത്തിയത്. പിന്നീടുള്ള ഒമ്പതുവര്‍ഷം പാകിസ്ഥാന്‍ ഏകാധിപത്യത്തിലായിരുന്നു. പ്രസിഡന്റ് പദവിയില്‍ തുടരാനായാണ് 2007 ല്‍ ഭരണഘടന അട്ടിമറിച്ച് ഭരണം നിലനിര്‍ത്തിയത്. പിന്നീട് നവാസ് ഷെരീഫ് വീണ്ടും അധികാരത്തിലെത്തിയപ്പോഴാണ് മുഷറഫിനെതിരെ നിയമനടപടി ആരംഭിച്ചത്.

അഴിമതിക്കേസില്‍ ഏഴു വര്‍ഷം ശിക്ഷിക്കപ്പെട്ട നവാസ് ഷെരീഫ്, ജാമ്യം നേടിയ ശേഷം ഇപ്പോള്‍ ലണ്ടനില്‍ ചികിത്സയിലാണ്. മുഷറഫിനെതിരെ കേസെടുത്തതിനെ തുടര്‍ന്നാണ് തന്റെ പിതാവിനെ കള്ളക്കേസില്‍ കുടുക്കിയതെന്നു നവാസ് ഷെരീഫിന്റെ മകള്‍ മറിയം നവാസ് ആരോപിച്ചിരുന്നു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions