വിദേശം

ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രിയെ അപമാനിച്ച എസ്റ്റോണിയന്‍ മന്ത്രി പുലിവാലുപിടിച്ചു


ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ ഫിന്‍ലാന്‍ഡിലെ സന്ന മാരിനെ പരിഹസിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് എസ്റ്റോണിയ. എസ്‌റ്റോണിയയിലെ ആഭ്യന്തര മന്ത്രിയും തീവ്ര വലതുപക്ഷ പാര്‍ട്ടിയുടെ നേതാവുമായ മാര്‍ട്ട് ഹെല്‍മെയാണ് സന്ന മാരിനെ 'സെയില്‍സ് ഗേള്‍' എന്ന് വിളിച്ച് പരിഹസിക്കുകയും രാജ്യം നയിക്കാനുള്ള കഴിവിനെ ചോദ്യം ചെയ്യുകയും ചെയ്തത്. ഫിന്‍ലാന്‍ഡിലെ സഖ്യ കക്ഷി സര്‍ക്കാരിലെ 5 നേതാക്കളില്‍ നാല് പേരും 35 വയസിന് താഴെയുള്ള സ്ത്രീകളാണ്.

റേഡിയോയിലെ ടോക്ക് ഷോയ്ക്കിടെയായിരുന്നു മാര്‍ട്ട് ഹെല്‍മെയുടെ പ്രതികരണം. ഒരു സെയില്‍സ് ഗേള്‍ പ്രധാനമന്ത്രിയായതും മറ്റു ചില ആക്ടീവിസ്റ്റുകളും തെരുവില്‍ കഴിയുന്ന വിദ്യാഭ്യാസമില്ലാത്തവരും മന്ത്രിസഭയില്‍ എത്തിയതുമാണ് ഇപ്പോള്‍ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതേ തുടര്‍ന്ന് മാര്‍ട്ടിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് എസ്റ്റോണിയന്‍ പ്രസിഡന്റ് കെര്‍സ്റ്റി കല്‍ജുലൈഡ് ഫിന്‍ലാന്‍ഡ് പ്രസിഡന്റ് സൗലി നിനിസ്റ്റോയോട് ക്ഷമ ചോദിച്ചത്. തന്റെ ക്ഷമാപണം മാരിനെയെയും അവരുടെ സര്‍ക്കാരിനെയും അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

34 കാരിയായ മാരിന്‍ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നതിന് മുന്‍പ് ഒരു കാഷ്യറായി ജോലി ചെയ്തിരുന്നു. പിന്നോക്ക കുടുംബത്തില്‍ നിന്നും രാജ്യത്തെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്താന്‍ സാധിച്ചതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് മാരിന്‍ ട്വിറ്ററില്‍ കുറിച്ചു. ഫിന്‍ലാന്‍ഡിനെക്കുറിച്ച് ഞാന്‍ വളരെയധികം അഭിമാനിക്കുന്നു. ഇവിടെ ഒരു പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ള ഒരു കുട്ടിക്ക് സ്വയം വിദ്യാഭ്യാസം നേടാനും ജീവിതത്തിലെ ലക്ഷ്യങ്ങള്‍ നിറവേറ്റാനും കഴിയും. ഒരു കാഷ്യര്‍ക്ക് ഒരു പ്രധാനമന്ത്രിയാകാന്‍ പോലും സാധിക്കുമെന്നും മാരിന്‍ പറഞ്ഞു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions