സ്പിരിച്വല്‍

ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല നയിക്കുന്ന നൈറ്റ് വിജില്‍ ഹെയര്‍ഫീല്‍ഡില്‍ ശനിയാഴ്ച

ഹെയര്‍ഫീല്‍ഡ്: ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ,ലണ്ടന്‍ റീജണല്‍ കോര്‍ഡിനേറ്ററും, ലേഡി ക്വീന്‍ ഓഫ് ഹോളി റോസറി മിഷന്‍ ഡയറക്ടറും ആയ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല നയിക്കുന്ന നൈറ്റ് വിജില്‍ ഹെയര്‍ഫീല്‍ഡില്‍ ഡിസംബര്‍ 21 ശനിയാഴ്ച നടത്തപ്പെടുന്നു. ലേഡി ക്വീന്‍ ഓഫ് ഹോളി റോസറി മിഷന്റെ ആഭിമുഖ്യത്തില്‍ എല്ലാ മൂന്നാം ശനിയാഴ്ച്ചകളില്‍ നടത്തപ്പെടുന്ന നൈറ്റ് വിജില്‍ ഈ ശനിയാഴ്ച രാത്രി എട്ടു മണിക്ക് ഹെയര്‍ഫീല്‍ഡ് സെന്റ് പോള്‍സ് കത്തോലിക്ക ദേവാലയത്തില്‍ വെച്ചാണ് നടത്തപ്പെടുന്നത്.

യു കെ യിലെ ആല്മീയഅജപാലന ശുശ്രുഷകള്‍ നിറുത്തി നാട്ടിലേക്ക് തിരിച്ചു പോകുന്ന സെബാസ്റ്റ്യന്‍ ചാമക്കാല അച്ചന്‍, ലേഡി ക്വീന്‍ ഓഫ് റോസരി മിഷന്‍ ഡയറക്ടര്‍ എന്ന നിലയില്‍ ഹെയര്‍ ഫീല്‍ഡില്‍ നടത്തുന്ന ഈ സമാപന ശുശ്രുഷയില്‍ പങ്കു ചേരുവാന്‍ ഏവരെയും സസ്‌നേഹം ക്ഷണിച്ചു.

കരുണക്കൊന്തക്കു ശേഷം, ദിവ്യകാരുണ്യ ആരാധനയോടെ അവസാനിക്കുന്ന ഈ തിരുകര്‍മ്മങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാനയും, വചന പ്രഘോഷണവും ഉണ്ടായിരിക്കുന്നതാണ്. ബ്ര. ചെറിയാന്‍, ബ്ര. ജൂഡി എന്നിവര്‍ പ്രെയിസ് ആന്‍ഡ് വര്‍ഷിപ്പ് ശുശ്രുഷകള്‍ക്കു നേതൃത്വം നല്കും. ശുശ്രുഷകള്‍ക്ക് സമാപനമായി 11:30 ന് സ്‌നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

തിരുപ്പിറവി തിരുന്നാളിന് ആമുഖമായി നോമ്പുകാലത്തില്‍ നടത്തപ്പെടുന്ന ഈ നൈറ്റ് വിജില്‍ ശുശ്രുഷകള്‍ ആല്മീയമായും മാനസ്സികമായും ഒരുങ്ങുവാനും, ദൈവീക കൃപകള്‍ സ്വീകരിക്കുവാനും ഉതകുന്ന അനുഗ്രഹദായകമായ ഈ അവസരം ഉപയോഗിക്കുവാന്‍ എല്ലാവരോടും സസ്‌നേഹം അഭ്യര്‍ത്ഥിക്കുന്നു.

കുട്ടികള്‍ക്ക് മതബോധന പരിശീലനവും തത്സമയം നടത്തുന്നതാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോമോന്‍ ഹെയര്‍ഫീല്‍ഡ് 07804691069

പള്ളിയുടെ വിലാസം: St Pauls church ,2 Merele Avenue. UB9 6DG.

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions