യുകെകെസിഎ ബര്‍മിംഗ്ഹാം യൂണിറ്റിനെ നയിക്കാന്‍ പുതിയ സാരഥികള്‍
യുകെകെസിഎ യുടെ ഏറ്റവും വലിയ യൂണിറ്റാണ് ബര്‍മിംഗ്ഹാം. യുകെകെസിഎയുടെ തലപ്പത്തു വരാറുള്ള പലരും ബര്‍മിംഗ്ഹാം യൂണിറ്റിന്റെ സംഭാവനകളാണ്. സംഘടനാ തലത്തില്‍ മികവ് തെളിയിച്ചവരാണ് എന്നും ബര്‍മിംഗ്ഹാം യൂണിറ്റിന്റെ നേതൃത്വത്തിലേക്ക് വരാറുള്ളത്. യൂണിറ്റിന്റെ 2020-21 വര്‍ഷങ്ങളിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞടുപ്പ് പ്രക്രിയകള്‍ കഴിഞ്ഞ ദിവസം യുകെകെസിഎ കമ്മ്യൂണിറ്റി സെന്ററില്‍ നടന്നു.
യൂണിറ്റ് പ്രസിഡന്റ് ജയ് തോമസ് കുരീക്കാട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ മുന്‍ യുകെകെസിഎ ജനറല്‍ സെക്രട്ടറി ആയിരുന്ന എബി ജോസഫ് നേടുവാമ്പുഴയെ യൂണിറ്റ് പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു. മൈക്കയുടെ ട്രഷറര്‍ ആയി നിലവില്‍ പ്രവര്‍ത്തിക്കുന്ന സിനു മുപ്രാപ്പള്ളില്‍ ആണ് സെക്രട്ടറി.
ബര്‍മിംഗ്ഹാം യൂണിറ്റിന്റെ മുന്‍ പ്രസിഡന്റ് ആയിരുന്ന ജിജി വരിക്കാശ്ശേരിയെ ട്രഷറര്‍ ആയി തിരഞ്ഞെടുത്തു. യുകെകെസിഎ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള ബര്‍മിംഗ്ഹാം യൂണിറ്റിന്റെ സ്ഥാനാര്‍ഥി ആണ് ജിജി വരിക്കാശ്ശേരി. യൂണിറ്റിന്റെ വൈസ് പ്രസിഡന്റായി സിറിയക് ചാക്കോ ചാഴികാട്ടിനെയും, ജോയിന്റ് സെക്രട്ടറി ആയി വിന്നി മാത്യു പുളിക്കത്തൊട്ടിയിലിനെയും, ജോയിന്റ് ട്രഷറര്‍ ആയി ബാബു ആലപ്പാട്ടിനെയും തിരഞ്ഞെടുത്തു.
അജേഷ് തോമസ് കടുതോടി മിഡ് ലാന്‍ഡ്സ് റീജിയന്റെ കോര്‍ഡിനേറ്റര്‍ സ്ഥാനത്തേക്കും ബിന്ദു സൂസന്‍ കടവിലിനെ യൂണിറ്റിന്റെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയും പൊതുയോഗം തിരഞ്ഞെടുത്തു. ക്നാനായ കാത്തോലിക് വിമന്‍സ് ഫോറം പ്രതിനിധികളായി തുഷാര അഭിലാഷ് മൈലപ്പറമ്പിലിനെയും ഷൈനി ജോസ് നടുവീട്ടിലിനെയും തെരഞ്ഞെടുത്തു.
2018-19 വര്‍ഷങ്ങളിലെ പ്രസിഡന്റ് ആയിരുന്ന ജയ് തോമസ് കുരീക്കാട്ടിലും സെക്രട്ടറി ആയിരുന്ന തോമസ് പാലകനും പുതിയ കമ്മറ്റിയുടെ അഡൈ്വസേര്‍സ് ആയി തുടരും.