സ്പിരിച്വല്‍

ക്രിസ്തുമസ് സ്മരണകള്‍ സമ്മാനിച്ചും തിരുപിറവിയുടെ ദൂത് നല്‍കിയും ആഷ്‌ഫോര്‍ഡുകാരുടെ കരോള്‍ സര്‍വീസ്

തപ്പിന്റെയും കിന്നാരത്തിന്റെയും കൈത്താളത്തിന്റെയും അകമ്പടിയോടെ നവീന ഗാനങ്ങളുമായി കഴിഞ്ഞ മൂന്നാഴ്ച കാലം ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ പ്രവര്‍ത്തകര്‍ ദിവ്യരക്ഷകന്റെ തിരുപിറവിയുടെ ദൂത് നല്‍കിയും പുതുവത്സര ആശംസകള്‍ നേര്‍ന്നും അസോസിയേഷന്‍ അംഗങ്ങളായ മുഴുവന്‍ കുടുംബാംഗങ്ങളേയും പങ്കെടുപ്പിച്ച് ആഷ്‌ഫോര്‍ഡിലെ എല്ലാ മലയാളി ഭവനങ്ങളും സന്ദര്‍ശിച്ചു. കുട്ടികള്‍, സ്ത്രീകള്‍, മുതിര്‍ന്നവര്‍ എന്നിവരുടെ ശക്തമായ സഹകരണം കരോള്‍ സര്‍വീസിന് ഉണ്ടായിരുന്നു.

കരോളിന്റെ അവസാന ദിവസം ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷത്തിന്റെ ലോഗോ ' വെള്ളിത്താരം' അസോസിയേഷന്‍ പ്രസിഡന്റ് സജികുമാര്‍ ഗോപാലന്‍ പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ മാത്യൂസിന് നല്‍കികൊണ്ട് പ്രകാശനം ചെയ്തു. ശേഷം ക്രിസ്തുമസ് കരോള്‍ സര്‍വീസ് വന്‍ വിജയമാക്കി തീര്‍ത്ത ഏവര്‍ക്കും സെക്രട്ടറി ജോജി കോട്ടക്കല്‍ നന്ദി പ്രകാശിപ്പിച്ചു.

വെള്ളിത്താരം 2019 ജനുവരി 11ാം തിയതി ശനിയാഴ്ച വൈകീട്ട് മൂന്നു മണി മുതല്‍ ആഷ്‌ഫോര്‍ഡ് നോര്‍ട്ടന്‍ നാച്ച്ബുള്‍ സ്‌കൂളില്‍ വച്ച് ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 15ാമത് ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ നടത്തപ്പെടുന്നു.

ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ മുന്‍ ആഘോഷങ്ങളില്‍ നൂറില്‍ പരം ആളുകളെ പങ്കെടുപ്പിച്ച് വന്‍ വിജയം വരിച്ച ഫ്‌ളാഷ് മൊബില്‍ നിന്നും മെഗാ തിരുവാതിരയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് 50ല്‍ പരം യുവതികളെ അണിനിരത്തി ക്രിസ്ത്യന്‍ നൃത്തരൂപമായ മെഗാ മാര്‍ഗ്ഗം കളിയോടു കൂടി പരിപാടികള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനം പ്രസിഡന്റ് സജികുമാര്‍ ഗോപാലന്‍ ഉത്ഘാടനം ചെയ്യും. ലീഗല്‍ അഡ്വസറും സാമൂഹ്യ പ്രവര്‍ത്തകനും പ്രശസ്ത വാഗ്മിയുമായ ജേക്കബ് എബ്രഹാം ക്രിസ്തുമസ് ദൂത് നല്‍കും.

അഞ്ച് മണിക്ക് വെള്ളിത്താരം ആഘോഷങ്ങള്‍ക്ക് തിരശ്ശീല ഉയരും. പെണ്‍കുട്ടികളുടെ പത്തു മിനിറ്റ് നീണ്ടുനില്‍ക്കുന്ന അവതരണ നൃത്തത്തോടെ പരിപാടികള്‍ ആരംഭിക്കും.

70 ല്‍ പരം കലാകാരന്മാരും കലാകാരികളും ചേര്‍ന്ന് അവതരിപ്പിക്കുന്ന വെള്ളിത്താരം നൃത്ത സംഗീത ശില്‍പവും ക്ലാസിക്കല്‍ ഡാന്‍സുകള്‍ എന്നിവയാല്‍ വെള്ളിത്താരം സമ്പന്നമായ ഒരു കലാവിരുന്നും വ്യത്യസ്തമായ അനുഭവവും ആയിരിക്കുമെന്ന് പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ മാത്യൂസ് അറിയിച്ചു. വെള്ളിത്താരത്തിന്റെ വിജയത്തിനായി എല്ലാ അംഗങ്ങളുടേയും സാന്നിധ്യ സഹകരണമുണ്ടാകണമെന്ന് ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഭാരവാഹികളും എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളും അഭ്യര്‍ത്ഥിച്ചു.

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions