വിദേശം

കുളിമുറിയില്‍ തലയിടിച്ചു വീണ ബ്രസീല്‍ പ്രസിഡന്റിന്റെ ഓര്‍മ നഷ്ടപ്പെട്ടു


സാവോപോളോ: കുളിമുറിയില്‍ തലയിടിച്ചു വീണ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാറോയുടെ ഓര്‍മ്മ പോയി. ഞായറാഴ്ചയാണ് സംഭവം നടന്നത്. താത്കാലികമായ ഓര്‍മനഷ്ടമാണ് പ്രസിഡണ്ടിന് സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

തലേ ദിവസം താന്‍ ചെയ്ത കാര്യങ്ങള്‍ പാടേ മറന്നുപോയെന്നും ഇനി ചെയ്യേണ്ടതെന്താണെന്ന് അറിയില്ലെന്നും ഓര്‍മ തിരികെ കിട്ടിയ ശേഷം ജെയര്‍ ബൊല്‍സൊനാറോ പറഞ്ഞു. ഇപ്പോള്‍ താന്‍ സുഖപ്പെട്ടുവരികയാണെന്നും ജെയര്‍ കൂട്ടിച്ചേര്‍ത്തു.

ചികിത്സക്ക് ശേഷം ചൊവ്വാഴ്ചയാണ് പ്രസിഡണ്ട് ബ്രസീലിയയിലെ ആര്‍മ്ഡ് ഫോഴ്‌സസ് ആശുപത്രിവിട്ടത്. സി.ടി സ്‌കാനും മറ്റും നടത്തി കുഴപ്പമൊന്നും കണ്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞു.

പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അടിവയറ്റില്‍ കുത്തേറ്റ് ജെയര്‍ നേരത്തേ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അന്ന് നാല് സര്‍ജറികളാണ് ജെയറിന് ചെയ്യേണ്ടി വന്നത്.

ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനത്തില്‍ അതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചത് ജെയറിനെയായിരുന്നു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions