സ്പിരിച്വല്‍

മലയാളി സമൂഹത്തിനു ക്രിസ്തുമസ് വിരുന്നൊരുക്കി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത


പ്രസ്റ്റണ്‍ : പ്രസ്റ്റണിലും സമീപപ്രദേശങ്ങളിലുമുള്ള യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്നവരും ജോലിക്കായി ഈ അടുത്ത നാളുകളില്‍ യുകെയിലേക്കു വന്നവരുമായ നാനാജാതിമതസ്ഥരായ ഒറ്റയ്ക്ക് താമസിക്കുന്ന സഹോദരങ്ങള്‍ക്കുമായി ക്രിസ്തുമസ് ദിനത്തില്‍, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ഊഷ്മളമായ സ്‌നേഹവിരുന്നൊരുക്കി. ലോകമെങ്ങുമുള്ള വിശ്വാസികള്‍ കുടുംബങ്ങളില്‍ ഒത്തുചേരുകയും കുടുംബത്തോടൊപ്പം ആഘോഷിക്കുകയും ചെയ്യുന്ന ക്രിസ്തുമസ് അവസരത്തില്‍, ജോലിക്കും പഠനത്തിനുമായി യുകെയിലേക്കു വന്നവര്‍ക്ക് സ്വന്തം വീട്ടില്‍നിന്നു മാറി ഒറ്റയ്ക്ക് താമസിക്കേണ്ടി വരുന്നതിന്റെ ഏകാന്തത ഒഴിവാക്കാനും ഒരു കുടുംബത്തിന്റെ സ്‌നേഹാനുഭവം അനുഭവിക്കാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രിസ്തുമസ് സ്‌നേഹവിരുന്ന് സംഘടിപ്പിച്ചത്.

രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ റവ ഡോ. ബാബു പുത്തെന്‍പുരക്കല്‍, യൂത്ത് ഡയറക്ടര്‍ റവ ഫാ. ഫാന്‍സുവ പത്തില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. നൂറിലധികം പേര്‍ പങ്കെടുത്ത സ്‌നേഹവിരുന്നില്‍, രൂപതയിലെ മറ്റു വൈദികര്‍, സിസ്റ്റേഴ്‌സ്, വൈദികവിദ്യാര്‍ത്ഥികള്‍, കത്തീഡ്രലിലെ കൈക്കാരന്‍മാര്‍ തുടങ്ങിയവരും പങ്കുചേര്‍ന്നു. തുടക്കത്തില്‍, യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ റവ ഡോ. ബാബു പുത്തെന്‍പുരക്കല്‍ എല്ലാ അതിഥികള്‍ക്കും സ്വാഗതമാശംസിച്ചു.

സ്‌നേഹവിരുന്നിനു മുന്‍പ്, കരോള്‍ ഗാനങ്ങള്‍ പാടി അതിഥികളും ആതിഥേയരും ക്രിസ്തുമസ് സന്തോഷം പങ്കുവച്ചു. തുടര്‍ന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സന്ദേശം നല്‍കി. ദൈവത്തിലേക്ക് തിരിച്ചു വരുന്നതിനുമുമ്പ്, പാപത്തിന്റെ എല്ലാ വഴികളിലൂടെ നടന്നിട്ടും വി. അഗസ്തീനോസിന്റെ ഹൃദയത്തില്‍ ഒരു ശൂന്യത നിറഞ്ഞുനിന്നെന്നും ദൈവത്തിലേക്കെത്തിയപ്പോഴാണ് അത് മാറിയതെന്നും സന്ദേശത്തില്‍ മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു. യുവത്വത്തിന്റെ പ്രസരിപ്പില്‍ നടക്കുമ്പോഴും പാപവഴികളില്‍ വീഴാതിരിക്കണമെന്നും എപ്പോഴും ദൈവസാന്നിധ്യബോധത്തില്‍ ജീവിക്കണമെന്നും സന്തോഷത്തിന്റെ അടയാളമായ സംഗീതം ആലപിക്കണമെന്നും അദ്ദേഹം ചെറുപ്പക്കാരായ അതിഥികളെ ഓര്‍മ്മിപ്പിച്ചു. ദൈവം നല്‍കുന്ന സ്വാതന്ത്ര്യം ഉത്തരവാദിത്വത്തോടുകൂടിയ സ്വാന്തന്ത്ര്യമാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസ്റ്റണിലുള്ള സെന്റ് മേരീസ് ടേസ്റ്റി ചോയ്‌സിലെ ജുമോന്റെ നേതൃത്വത്തിലാണ് സ്‌നേഹവിരുന്ന് തയ്യാറാക്കിയത്. ക്രിസ്തുമസ് ദിനത്തില്‍ ബിഷപ് ജോസഫ് സ്രാമ്പിക്കലിനോടൊപ്പം സ്‌നേഹവിരുന്നില്‍ പങ്കുചേര്‍ന്നതും രൂപതകുടുംബത്തോടൊപ്പം ആയിരുന്നതും അവിസ്മരണീയമായ ഒരു കുടുംബസ്‌നേഹാനുഭവം സമ്മാനിച്ചെന്ന് പങ്കെടുത്തവര്‍ തങ്ങളുടെ അനുഭവം പങ്കുവച്ചു.



  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions