സ്പിരിച്വല്‍

യുവജനവര്‍ഷത്തിന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ പ്രൗഢോജ്വല സമാപനം

ലിവര്‍പൂള്‍ : ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വിവിധ ഇടവക, മിഷന്‍, വി. കുര്‍ബാന കേന്ദ്രങ്ങളില്‍നിന്ന് വന്നെത്തിയ അഞ്ഞൂറോളം യുവജനങ്ങളെ സാക്ഷിയാക്കി, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഒരു വര്‍ഷം നീണ്ട യുവജനവര്‍ഷാചരണത്തിന് ഔദ്യോഗിക സമാപനം. ലിവര്‍പൂളിലെ ലിതെര്‍ലാന്‍ഡ് സമാധാനരാഞ്ജി ദൈവാലയ ഹാളില്‍ നടന്ന സമ്മേളനം ആരംഭിച്ചത് കുമാരി ഫെമി സെബാസ്റ്റ്യന്‍ എസ്. എം. വൈ. എം. (സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ്) പതാക ഉയര്‍ത്തിയതോടുകൂടിയാണ്. യൂത്ത് അപ്പോസ്റ്റലേറ്റ് കമ്മീഷന്‍ ചെയര്‍മാന്‍ റവ. ഡോ. ബാബു പുത്തന്‍പുരക്കല്‍ സമ്മേളനത്തിന് സ്വാഗതമാശംസിച്ചു.

തുടര്‍ന്ന് നടന്ന സമ്മേളനം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെ ചിക്കാഗോ സീറോ മലബാര്‍ രൂപതയില്‍നിന്നുള്ള ആദ്യ തദ്ദേശീയനായ വൈദികന്‍ റവ ഫാ. കെവിന്‍ മുണ്ടയ്ക്കല്‍ സമ്മേളനത്തില്‍ മുഖ്യാതിഥി ആയിരുന്നു. ഫാ. കെവിന്‍ യുവജനങ്ങള്‍ക്കായി ക്ലാസ് നയിക്കുകയും തുടര്‍ന്ന് നടന്ന ഇംഗ്ലീഷ് ഭാഷയിലുള്ള സീറോ മലബാര്‍ വി. കുര്‍ബാനയില്‍ മുഖ്യകാര്‍മ്മികനാവുകയും ചെയ്തു.

യുവജനങ്ങള്‍ ലോകത്തിന്റെ പ്രകാശമായി മാറാന്‍ വിളിക്കപ്പെട്ടവരാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. ഇന്ന് ലോകത്തില്‍ ഇരുട്ട് വെളിച്ചത്തെ കീഴടക്കുന്നതുപോലെ തോന്നാം, പക്ഷെ അതൊരിക്കലും നടക്കില്ലെന്നും ഇരുട്ടിന്റെയും തിന്മയുടെയും കാര്യങ്ങളിലേക്ക് പോകാതെ യൂവജനങ്ങള്‍ ശ്രദ്ധിക്കണമെന്നും മാര്‍ സ്രാമ്പിക്കല്‍ ഉദ്‌ബോധിപ്പിച്ചു. തങ്ങള്‍ക്കു ശേഷം വരുന്ന കുട്ടികളുടെ പരിശീലകരാണ് ഇന്നത്തെ ഓരോ യൂവജനങ്ങളുമെന്ന് മാര്‍ സ്രാമ്പിക്കല്‍ സൂചിപ്പിച്ചു. സീറോ മലബാര്‍ സഭയുടെ തനിമയും പ്രത്യേകതയും യൂവജനങ്ങളോട് വിശദീകരിച്ച ഫാ. കെവിന്‍, യൂറോപ്പില്‍ വലിയ ആത്മീയ മുന്നേറ്റമുണ്ടാക്കാന്‍ സീറോ മലബാര്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കുമെന്ന് പറഞ്ഞു.

ഉച്ചയ്ക്കുശേഷം നടന്ന കലാവിരുന്നുകള്‍ക്കു മുന്നോടിയായി എസ്. എം. വൈ. എം. ലിവര്‍പൂള്‍ യൂണിറ്റ് സ്വാഗതനൃത്തം അവതരിപ്പിച്ചു. രൂപതയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷമായി നടന്ന യുവജനപ്രവര്‍ത്തനങ്ങളുടെ സംപ്ക്ഷിത വിവരണം വീഡിയോ റിപ്പോര്‍ട്ട് ആയി അവതരിപ്പിക്കപ്പെട്ടു. യുവജനങ്ങളുടെ കൂട്ടുകാരന്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെക്കുറിച്ചുള്ള ഡോക്യുമെന്ററിയും ജീസസ് യൂത്ത് നേതൃത്വം നല്‍കുന്ന വോക്‌സ് ക്രിസ്ത്തി മ്യൂസിക് ബാന്‍ഡിന്റെ സംഗീത പരിപാടിയും നടന്നു. സമ്മേളന സമാപനത്തില്‍ എസ്. എം. വൈ. എം. ലിവര്‍പൂള്‍ യൂണിറ്റ് പ്രസിഡന്റ് എഡ്വിന്‍ ജോസഫ് നന്ദി പ്രകാശിപ്പിച്ചു.

സമ്മേളനത്തിന്റെ നടത്തിപ്പിന് പ്രോട്ടോ സിഞ്ചെല്ലൂസ് റവ ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, വികാരി ജനറാള്‍ ഫാ. ജിനോ അരീക്കാട്ട് MCBS, യൂത്ത് അപ്പോസ്റ്റലേറ്റ് കമ്മീഷന്‍ ചെയര്‍മാന്‍ റവ ഡോ. ബാബു പുത്തന്‍പുരക്കല്‍, എസ്. എം. വൈ. എം. ഡയറക്ടര്‍ ഫാ. ഫാന്‍സുവ പത്തില്‍, രൂപതാ ചാന്‍സിലര്‍ റവ ഡോ. മാത്യു പിണക്കാട്ട്, ബിഷപ്പ് സെക്രട്ടറി ഫാ. ജോസ് കോശാക്കല്‍ VC, വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ വൈദികര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions