വിദേശം

കൈയില്‍ പിടിച്ചുവലിച്ച യുവതിയോട് ദേഷ്യപ്പെട്ടതിന് ഖേദം പ്രകടിപ്പിച്ച് മാര്‍പാപ്പ

വത്തിക്കാന്‍സിറ്റി: ഒരു നിമിഷത്തേക്ക് തന്റെ ക്ഷമ നശിച്ചതില്‍ പരസ്യമായി ക്ഷമ ചോദിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. പുതുവര്‍ഷ തലേന്ന് വിശ്വാസികളെ ഹസ്തദാനം ചെയ്യുന്നതിനിടെ തന്റെ കൈയില്‍ പിടിച്ചുവലിച്ച യുവതിയോട് ദേഷ്യപ്പെടുകയും അവരുടെ കൈ തട്ടിമാറ്റുകയും ചെയ്തതിനാണ് മാര്‍പാപ്പ ഖേദം പ്രകടിപ്പിച്ചത്. ഇതിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

പുതുവര്‍ഷ ദിനമായ ബുധനാഴ്ച വിശ്വാസികള്‍ക്കൊപ്പമുള്ള പതിവ് പ്രാര്‍ത്ഥനയ്ക്കിടെയാണ് മാര്‍പാപ്പ ഖേദം പ്രകടിപ്പിച്ചത്. 'പലപ്പോഴും ക്ഷമ നഷ്ടപ്പെടുക സ്വാഭാവികമാണ്. എന്റെ ജീവിതത്തിലും ഇങ്ങനെ ചിലപ്പോള്‍ സംഭവിക്കാറുണ്ട്. ഇന്നലെ ഞാന്‍ നല്‍കിയ മോശം മാതൃകയ്ക്ക് നിങ്ങളോട് ഞാന്‍ ക്ഷമ ചോദിക്കുന്നു.' മാര്‍പാപ്പ പറഞ്ഞു.

'സ്ത്രീകള്‍ക്കെതിരായ എല്ലാവിധ അക്രമങ്ങളും അപലപനീയമാണ്. അത് ദൈവ നിന്ദയാണ്. കാരണം ദൈവപുത്രന്‍ ജനിച്ചത് ഒരു സ്ത്രീയില്‍ നിന്നാണെന്നും' അദ്ദേഹം പറഞ്ഞു. പരിശുദ്ധ മറിയത്തിന്റെ ജീവിതം സഭയില്‍ ആഘോഷിക്കുന്നുണ്ട്. ദൈവത്തിന്റെ മനുഷ്യഗുണം നെയ്യപ്പെട്ടത് അവളാലാണ്. ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ. അത്ഭുതമല്ല, ക്ഷമയാണ് ആവശ്യം. ക്ഷമയും സ്‌നേഹവുമാണ്.

ജീവന്റെ ഉറവിടം സ്ത്രീകളാണ്. എന്നാല്‍ അവര്‍ തുടര്‍ച്ചയായി അവഹേളിക്കപ്പെടുകയും മര്‍ദ്ദനത്തിനും പീഡനത്തിനും അനാശാസ്യത്തിനും വരെ ഇരയാക്കപ്പെടുന്നു. ഗര്‍ഭപാത്രത്തില്‍ ഉരുവാകുന്ന കാലം മുതല്‍ അവള്‍ അടിച്ചമര്‍ത്തപ്പെടുന്നു. സമാധാന പ്രഭുവിന് ജന്മം നല്‍കിയത് ഒരു സ്ത്രീയാണെന്ന് ഓര്‍മ്മ വേണം. സ്ത്രീ ശരീരം പരസ്യത്തിലും കൊള്ളലാഭമുണ്ടാക്കാനും അശ്ലീല സാഹിത്യത്തിലും ഉപയോഗിച്ച് അശുദ്ധമാക്കുന്നതിലും അദ്ദേഹം ഉത്ക്കണ്ഠ പ്രകടിപ്പിച്ചു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions