ലിവര്‍പൂള്‍ : പ്രവര്‍ത്തന മികവുകൊണ്ടും, അംഗബലം കൊണ്ടും യു കെ കെ സി എ യുടെ മികച്ച യൂണിറ്റുകളിലൊന്നായ ലിവര്‍പൂള്‍ യൂണിറ്റിന് പുതിയ ഭരണ നേതൃത്വം നിലവില്‍ വന്നു. മുന്‍ പ്രസിഡന്റ് തോമസ് ജോണ്‍ വാരികാട്ട് വീണ്ടും യൂണിറ്റ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുന്‍ സെക്രട്ടറി ജോബി ജോസഫും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ട്രഷറര്‍ സ്ഥാനത്തേക്ക് ജോബി കുര്യന്‍ , വൈസ് പ്രസിഡന്റ് ഫിലിപ്പ് തടത്തില്‍ , ജോ: സെക്രട്ടറി ഷൈബി സിറിയക്ക്, ജോ: ട്രഷറര്‍ ജോസ് നെടിയപാലയ്ക്കല്‍ , നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കോര്‍ഡിനേറ്റര്‍ ഫിലിപ്പ് കുഴിപറമ്പില്‍ , വനിതാ ഫോറം പ്രതിനിധികളായി ദിവ്യാ ജോബി, സിനി ടോം എന്നിവരും, കള്‍ച്ചറല്‍ കോര്‍ഡിനേറ്റേഴ്സായി രാജു ജേക്കബ്, ദീപ്തി ജേക്കബ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.