എയ്ല്‍സ്‌ഫോര്‍ഡ്: ഉത്തരീയമാതാവിന്റെ പുണ്യഭൂമിയില്‍ എയ്ല്‍സ്‌ഫോര്‍ഡിലെ സീറോ മലബാര്‍ വിശ്വാസ സമൂഹം വീണ്ടും ഒത്തുകൂടുന്നു. വിശുദ്ധ പാദ്രെ പിയോയുടെ നാമത്തിലുള്ള മിഷന്‍ രൂപീകൃതമായിട്ട് ഒരു വര്‍ഷം തികയുമ്പോള്‍ തികഞ്ഞ വിശ്വാസതീഷ്ണതയിലാണ് ഇവിടുത്തെ ആരാധനസമൂഹം. 2019 ജനുവരി 6 ന് ആരംഭിച്ച വിശുദ്ധകുര്‍ബാന അര്‍പ്പണം തുടര്‍ച്ചയായി എല്ലാ ഞായറാഴ്ച്ചയും ഇവിടെ അര്‍പ്പിക്കപ്പെടുന്നു. 2019 ഫെബ്രുവരി 17 ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലാണ് സെന്റ് പാദ്രെ പിയോ മിഷന്‍ന്റെ പ്രഖ്യാപനവും ഉദ്ഘടനവും നിര്‍വഹിച്ചത്. മെയ്ഡസ്റ്റോണ്‍, ജില്ലിങ്ഹാം, സൗത്ബ്‌റോ എന്നീ കുര്‍ബാന സെന്ററുകള്‍ ഒന്നുചേര്‍ന്നാണ് സെന്റ് പാദ്രെ പിയോ മിഷന്‍ സ്ഥാപിക്കപ്പെട്ടത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ മിഷന്‍ ഡയറക്ടര്‍ ഫാ. ടോമി എടാട്ടിന്റെ ആത്മീയ നേതൃത്വത്തില്‍ അഭൂതപൂര്‍വമായ ആത്മീയവളര്‍ച്ചയാണ് ഈ വിശ്വാസസമൂഹം കൈവരിച്ചത്. മിഷന്റെ ഇടവകദിനവും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളും സംയുക്തമായി ജനുവരി 5 ഞായറാഴ്ച ആചരിക്കുന്നു.
എയ്ല്‍സ്‌ഫോര്‍ഡ് ഡിറ്റണ്‍ കമ്യൂണിറ്റി സെന്ററില്‍ ഞായറാഴ്ച ഉച്ചക്ക് 1 .30 ന് ആരംഭിക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയില്‍ വികാരി ഫാ. ടോമി എടാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. വിശുദ്ധകുര്‍ബാനക്ക് ശേഷം ആരംഭിക്കുന്ന പൊതുയോഗത്തില്‍ വച്ച് ആഘോഷങ്ങളുടെ ഔപചാരികമായ ഉദഘാടനം ഫാ.ടോമി എടാട്ട് നിര്‍വഹിക്കും. തുടര്‍ന്ന് സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികള്‍ അവതരിപ്പിക്കപ്പെടും. സണ്‍ഡേ സ്‌കൂളിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള നിരവധി കലാരൂപങ്ങളാണ് വാര്‍ഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയിരിക്കുന്നതെന്ന് ഹെഡ് മാസ്റ്റര്‍ ലാലിച്ചന്‍ ജോസഫ് അറിയിച്ചു. വാര്‍ഷികത്തോടനുബന്ധിച്ച് ഈ വര്‍ഷം സണ്‍ഡേ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കുന്ന മുതിര്‍ന്ന കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കേറ്റ്, റീജിയന്‍, രൂപതാതല ബൈബിള്‍ കലോത്സവത്തില്‍ വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍, സണ്‍ഡേ സ്‌കൂള്‍ തലത്തിലും ഇടവകതലത്തിലും നേട്ടങ്ങള്‍ കൈവരിച്ച കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ എന്നിവ വിതരണം ചെയ്യും.
സണ്‍ഡേസ്‌കൂള്‍ കുട്ടികളുടെ കലാപരിപാടികള്‍ക്ക് ശേഷം ഇടവകാംഗങ്ങളുടെ വിവിധകലാപരിപാടികളും ഗാനമേളയും വേദിയില്‍ അരങ്ങേറും. ആഘോഷങ്ങള്‍ക്ക് ട്രസ്റ്റിമാരായ ജോബി ജോസഫ്, ജോഷി ആനിത്തോട്ടത്തില്‍, അനൂപ് ജോണ്‍, ബിജോയ് തോമസ്, ദീപ മാണി, എലിസബത്ത് ബെന്നി, വിവിധ കമ്മറ്റിയംഗങ്ങള്‍, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്‍കും.ഇടവകാംഗങ്ങള്‍ വീടുകളില്‍ പാകം ചെയ്ത വ്യത്യസ്തങ്ങളായ വിഭവങ്ങളോടുകൂടിയ സ്‌നേഹവിരുന്നോടുകൂടി ആഘോഷങ്ങള്‍ സമാപിക്കും. ഇടവകദിനത്തിലേക്കും വാര്‍ഷികാഘോഷങ്ങളിലേക്കും എല്ലാ വിശ്വാസികളെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി മിഷന്‍ ഡയറക്ടര്‍ ഫാ. ടോമി എടാട്ട് അറിയിച്ചു.