വിദേശം

യുഎസ് എംബസിയിലേയ്ക്ക് മോര്‍ട്ടാര്‍, റോക്കറ്റ് ആക്രമണങ്ങള്‍; എങ്ങും യുദ്ധ ഭീതി

ടെഹ്‌റാ​ന്‍/​ബ​ഗ്​​ദാ​ദ്​: ഉ​ന്ന​ത ഇ​​​റാ​​​ന്‍ സൈ​നി​ക മേ​ധാ​വി ഖാ​​​സിം സുലൈമാനിയെ യുഎസ് വധിച്ചതിനെ തുടര്‍ന്നുണ്ടായിരിക്കുന്ന ഗുരുതരസാഹചര്യത്തിന്റെ തീവ്രത കൂട്ടി യുഎസ് കേന്ദ്രങ്ങളിലേക്ക് മോര്‍ട്ടാര്‍, റോക്കറ്റ് ആക്രമണങ്ങള്‍ നടന്നു. ബഗ്ദാദിലെ അതീവ സുരക്ഷാ മേഖലയില്‍ രാത്രിയോടെ മോര്‍ട്ടാര്‍ ആക്രമണം നടന്നു. യുഎസ് എംബസി ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലയാണ് ഗ്രീന്‍ സോണ്‍ . ഇതിനു പിന്നാലെ യുഎസ് സേന താവളമടിച്ചിരിക്കുന്ന വ്യോമസേന ക്യാംപിനു നേരെ രണ്ട് തവണ റോക്കറ്റാക്രമണവും നടന്നു. ആക്രമണത്തില്‍ ആളപായമില്ലെന്നാണ് ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ അഞ്ചു പേര്‍ക്കു പരുക്കേറ്റതായി 'ദി മിറര്‍ ' റിപ്പോര്‍ട്ട് ചെയ്തു.

ഒട്ടേറെ വിദേശരാജ്യങ്ങളുടെ കാര്യാലയങ്ങളുമുള്ള മേഖലയാണ് ഗ്രീന്‍ സോണ്‍ . ഇവിടേക്കാണ് ശനിയാഴ്ച പ്രാദേശിക സമയം വൈകിട്ടോടെ മോര്‍ട്ടാര്‍ ആക്രമണം നടന്നത്. ഒരു മോര്‍ട്ടാര്‍ വന്നുവീണത് സുരക്ഷാമേഖലയ്ക്കുള്ളിലായിരുന്നു, രണ്ടാമത്തേത് പുറത്തും. തുടര്‍ന്ന് അപായസൈറണും മുഴങ്ങി. ഒട്ടേറെ നയതന്ത്രജ്ഞരും സൈനികരും മേഖലയില്‍ താമസിക്കുന്നുണ്ട്. തുടര്‍ന്ന് വടക്കന്‍ ബഗ്ദാദിലെ ബലാദ് വ്യോമതാവളത്തില്‍ കാത്യുഷ റോക്കറ്റുകള്‍ പതിച്ചു. ഉടന്‍ തന്നെ അപായ സൈറണ്‍ മുഴങ്ങി. എവിടെ നിന്നാണ് റോക്കറ്റ് വന്നതെന്നറിയാന്‍ യുഎസ് ആളില്ലാ ഡ്രോണുകള്‍ അയച്ചിട്ടുണ്ട്.

ആക്രമണം ഇറാഖിലെ സുരക്ഷാ ഏജന്‍സികള്‍ സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.‌ 'ജാ​ദ്​​രി​യ, സെ​ലി​ബ്രേ​ഷ​ന്‍ സ്ക്വ​യ​ര്‍ , ബ​ല​ദ്​ വ്യോ​മ​താ​വ​ളം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ര​വ​ധി റോ​ക്ക​റ്റു​ക​ള്‍ പ​തി​ച്ചു. ആ​ള​പാ​യ​മി​ല്ല എ​ന്നാ​ണ്​ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​​ല്‍ . കൂ​ടു​ത​​ല്‍ വി​വ​ര​ങ്ങള്‍ പു​റ​ത്തു​വ​രു​ന്ന​തേ​യു​ള്ളൂ' -ഇ​റാ​ഖ്​ സൈ​നി​ക​ വൃ​ത്ത​ങ്ങളെ ഉദ്ദരിച്ചു വാര്‍ത്താ ഏജന്‍സികള്‍ പറഞ്ഞു.

ആക്രമണത്തിനു പിന്നില്‍ ആരാണെന്നു സ്ഥിരീകരിച്ചിട്ടില്ല എങ്കിലും സംശയ മുന നീളുന്നത് ഇറാനിലേക്കാണ്. പശ്ചിമേഷ്യയിലുള്ള അമേരിക്കയുടെ 35 സൈനിക താവളങ്ങളും ഇസ്രായേല്‍ നഗരമായ ടെല്‍ അവീവും തങ്ങളുടെ സൈനിക പരിധിക്കുള്ളില്‍ ആണെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ ഘൊലമാലി അബുഹമേസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഖാസിം സുലൈമാനിയെ വധിച്ചതിന് യുഎസിന് എതിരെ പ്രതികാരം ശചയ്യാനുള്ള അവകാശം ഇറാന് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുലൈമാനിയെ വധിച്ചത് യുഎസിന് പറ്റിയ ഒരു പിശകാണെന്ന് ഉടന്‍ തന്നെ അമേരിക്കയ്ക്ക് വ്യക്തമാകുമെന്നും ഹിസ്ബുല്ലയും പ്രതികരിച്ചിരുന്നു. ഇറാന്‍ - യു എസ് സംഘര്‍ഷം 'മൂന്നാം ലോകമഹായുദ്ധം' എന്ന ഹാഷ്‌ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡാകുന്നതിനിടെയാണ് യുഎസ് കേന്ദ്രങ്ങളെ ലക്ഷ്യം വച്ചുള്ള ആക്രമണം.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ സൈന്യം വ്യോമ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇറാന്റെ തിരിച്ചടിക്ക് മുന്‍കരുതലായി ഇന്നലെ ഗള്‍ഫ് മേഖലയിലേക്ക് അമേരിക്ക കൂടുതല്‍ സൈനികരെ വിന്യസിച്ചിരുന്നു. ഖാസിം സുലൈമാനിയുടെ മരണത്തിനു പിന്നാലെ ഇറാഖില്‍ അമേരിക്ക വീണ്ടും വ്യോമാക്രമണം നടത്തിയിരുന്നു. ഇറാന്‍ പൗര സേനയുടെ ആറുപേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

അതിനിടെ ഇറാന്‍ പ്രതിസന്ധി നേരിടാന്‍ ബ്രിട്ടന്‍ രണ്ട് യുദ്ധക്കപ്പലുകളും എസ്‌എ‌എസും ഗള്‍ഫിലേക്ക് അയയ്ക്കാനൊരുങ്ങുകയാണ്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions