ഇടുക്കി എം പി ഡീന്‍ കുര്യക്കോസ് ഏപ്പുചേട്ടനു 3,63000 രൂപയുടെ ചെക്ക് കൈമാറി
ഇടുക്കി മരിയാപുരം സ്വദേശി അമ്പഴക്കാട്ടു ഏപ്പുചേട്ടനു വീടുവച്ചു നല്‍കുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിയിലൂടെ യു കെ മലയാളികള്‍ നല്‍കിയ 4003 പൗണ്ട് ( 3,63000 രൂപ) ഇടുക്കി ഇടുക്കി എം പി ഡീന്‍ കുര്യക്കോസ് വീടുപണിയാന്‍ കൂടിയ കമ്മറ്റിയുടെ സാന്നിധ്യത്തില്‍ ഏപ്പുചേട്ടനു കൈമാറി.
ഏപ്പുചേട്ടന്റെ വാര്‍ത്ത പ്രസിദ്ധികരിച്ചപ്പോള്‍ വലിയ പിന്തുണയാണ് യു കെ മലയാളികളില്‍ നിന്നും ലഭിച്ചത്.4003 പൗണ്ട് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെയുടെ അക്കൗണ്ടില്‍ ലഭിച്ചു .കൂടാതെ Harefiled London Lady of Rosary night vigil group 45000 രൂപയുടെ വീടുപണിയാനുള്ള സാധനങ്ങള്‍ വാങ്ങി നേരിട്ടു നല്‍കുമെന്ന് അറിയിച്ചിരുന്നു . ആകെകൂടി 413000 രൂപയുടെ സഹായം നല്‍കാന്‍ യു കെ മലയാളികള്‍ക്ക് കഴിഞ്ഞു.
യു കെ മലയാളികളുടെ നല്ലമനസുകൊണ്ടു ഏകദേശം 79 ലക്ഷം രൂപ ഇതുവരെ നാട്ടിലെയും യു കെ യിലെയും ആളുകള്‍ക്ക് നല്‍കി സഹായിക്കാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെക്ക് കഴിഞ്ഞിട്ടുണ്ട്. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തില്‍ നിന്നും യു കെയില്‍ കുടിയേറിയ കഷ്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്.
ഏപ്പുചേട്ടനുവേണ്ടി വീടുപണിയാന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ഒരു കമ്മറ്റി രൂപികരിച്ചു പ്രവര്‍ത്തനം ഭംഗിയായി മുന്‍പോട്ടു പോകുന്നു വിജയന്‍ കൂറ്റാ൦തടത്തില്‍ , തോമസ് പി ജെ. ,ബാബു ജോസഫ് നിക്സണ്‍ തോമസ് .എന്നിവരുടെ നേതൃത്വത്തിലാണ് കമ്മറ്റി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. വീടുപണി ഈ മാസം പൂര്‍ത്തീകരിക്കുമെന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്
ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്, സജി തോമസ് എന്നിവരാണ്.