സ്പിരിച്വല്‍

ലണ്ടനിലെ സീബ്രാ ക്രോസില്‍ ഇന്ത്യക്കാരി ഡോക്ടര്‍ കാറിടിച്ചു മരിച്ചു; മഞ്ഞുകാലത്തു റോഡിലിറങ്ങുന്നവര്‍ അറിയേണ്ടത്


മഞ്ഞുകാലമാണ്. യുകെയിലെ നിരത്തിലിറങ്ങുന്ന ഡ്രൈവര്‍മാരും കാല്‍നടക്കാരും വളരെയേറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. എപ്പോള്‍ വേണമെങ്കിലും അപകടം സംഭവിക്കാം. സൗത്ത് ഈസ്റ്റ് ലണ്ടന്‍ തുള്‍സെ ഹില്ലില്‍ സീബ്രാ ക്രോസിംഗ് മുറിച്ച് കടക്കുന്നതിന് ഇടെ വീടിന് സമീപത്ത് വെച്ചാണ് 30-കാരി ഡോ ജസ്‌ജോത് സിംഘോട്ടയെ വാഹനം ഇടിച്ച് തെറിപ്പിച്ചത്. അതുകൊണ്ടു ഈ ശൈത്യകാലത്ത് റോഡില്‍ ഇറങ്ങുന്ന ഡ്രൈവര്‍മാര്‍ വളരെയേറെ ശ്രദ്ധിക്കണമെന്ന ഉപദേശം നല്‍കുകയാണ് ഡോ ജസ്‌ജോത് സിംഘോട്ടയുടെ സഹോദരിയായ നേഹ.
കാര്‍ വിന്‍ഡ്‌സ്‌ക്രീനുകള്‍ മഞ്ഞുമാറ്റിയശേഷം ഓടിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും രക്ഷിക്കാനാണ് ഇവര്‍ ആവശ്യപ്പെടുന്നത്. കടുത്ത ആന്തരിക രക്തസ്രാവവും, തലയ്ക്ക് ഗുരുതര പരുക്കും ഏറ്റാണ് ജസ്‌ജോത് മരണപ്പെട്ടത്. 2017 ജനുവരിയില്‍ നടന്ന സംഭവങ്ങളിലേക്ക് നയിച്ച അപകടത്തിന് മുന്‍പ് ഡ്രൈവര്‍ അലക്‌സാണ്ടര്‍ ഫിറ്റ്‌സ്‌ജെറാള്‍ഡിന്റെ കാഴ്ച ഗ്ലാസിലെ മഞ്ഞു മൂലം തടസ്സപ്പെട്ടിരുന്നു. കുറ്റത്തിന് പത്ത് മാസത്തെ ജയില്‍ശിക്ഷയാണ് ഇയാള്‍ അനുഭവിച്ചത്. ജീവിതം മറ്റുള്ളവരെ സഹായിക്കാനായി തീരുമാനിച്ച അനസ്‌തെറ്റിസ്റ്റായിരുന്ന ജസ്‌ജോത് ലണ്ടന്‍ സെന്റ് തോമസ് ഹോസ്പിറ്റലിലാണ് പ്രവര്‍ത്തിച്ചിരുന്നത്.

ജസ്‌ജോതിന്റെ മരണത്തെത്തുടര്‍ന്ന് നേഹ നടത്തിയ പരിശ്രമങ്ങളുടെ ഫലമായി മെട്രോപൊളിറ്റന്‍ പോലീസ് റോഡില്‍ ഇറങ്ങുന്നതിന് മുന്‍പ് പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ആളുകളെ ഓര്‍മ്മിപ്പിക്കുന്ന #ReadyForTheRoad പദ്ധതി ആരംഭിക്കവെയാണ് നേഹ സഹോദരിയെ സ്മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഡോക്ടറെ എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും എട്ട് മണിക്കൂര്‍ നീണ്ട പരിശ്രമങ്ങള്‍ വിഫലമാക്കി അവരുടെ ജീവന്‍ പൊലിഞ്ഞു. തന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന ഡോക്ടറുടെ ലിവറും, പാന്‍ക്രിയാസും മറ്റ് രോഗികളുടെ ജീവന്‍ രക്ഷിക്കാനായി പ്രയോജനപ്പെടുത്തി.

മാര്‍ച്ചില്‍ റോയല്‍ കോളേജ് ഓഫ് അനസ്‌തെറ്റിക്‌സില്‍ നിന്നും ഗ്രാജുവേറ്റ് പൂര്‍ത്തിയാക്കാന്‍ ഒരുങ്ങിയ ജസ്‌ജോത് ലണ്ടന്‍ ആംബലന്‍സ് സര്‍വ്വീസില്‍ ജോലി ചെയ്യാനായി ഒരു കോഴ്‌സും പൂര്‍ത്തിയാക്കി ഇരിക്കവെയാണ് സീബ്രാ ക്രോസില്‍ മരണം കാത്തുനിന്നത്.

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions