വിദേശം

ഇറാന്‍ വിദേശകാര്യ മന്ത്രിക്ക് വിസ നിഷേധിച്ചു; യുഎസ് സൈന്യത്തെ ഭീകര സംഘടനയാക്കി ഇറാന്‍ പ്രമേയം

വാഷിംഗ്ടണ്‍ : ഇറാന്‍ രഹസ്യാന്വേഷണ മേധാവി ഖാസിം സുലൈമാനിയുടെ വധത്തിനു പിന്നാലെ അമേരിക്കയ്ക്കും ഇറാനുമിടയില്‍ ഉടലെടുത്ത സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ഐക്യരാഷ്ട്ര സഭ രക്ഷാസമിതി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവദ് സരിഫിന് അമേരിക്ക വിസ നിഷേധിച്ചു. വ്യാഴാഴ്ചയാണ് ന്യൂയോര്‍ക്കില്‍ യു.എന്‍ യോഗം ചേരുന്നത്.

1947ലെ യു.എന്‍ 'ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഗ്രിമെന്റ്' പ്രകാരം യോഗത്തിനെത്തുന്ന വിദേശ പ്രതിനിധികള്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ അമേരിക്ക അനുവാദം നല്‍കേണ്ടതാണ്. എന്നാല്‍ സുരക്ഷ, ഭീകരവാദം, വിദേശനയം എന്നീ വിഷയങ്ങള്‍ ഉന്നയിച്ച് വിസ നിഷേധിക്കാന്‍ അവകാശമുണ്ടെന്നാണ് അമേരിക്കയുടെ വാദം. വിസ നിഷേധിച്ചതിനെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറായിട്ടില്ല.

എന്നാല്‍ വിസ നിഷേധിച്ചതു സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ മാത്രമാണ് കണ്ടതെന്നും ഔദ്യോഗികമായി അമേരിക്കയുടെയോ യു.എന്നിന്റെയോ ഭാഗത്തുനിന്നും ഒരു അറിയിച്ചും ലഭിച്ചിട്ടില്ലെന്നും യു.എന്നിലേക്കുള്ള ഇറാന്‍ ദൗത്യസംഘം പ്രതികരിച്ചു.

അതിനിടെ ,യുഎസ് സൈന്യത്തെ ഭീകരവാദ സംഘടനയാക്കി പ്രഖ്യാപിക്കുന്ന ബില്‍ ഇറാന്‍ പാര്‍ലമെന്റില്‍ പാസായി. സുലൈമാനിയെ യുഎസ് സൈന്യം കൊലപ്പെടുത്തിതിന് പിന്നാലെയാണ് നീക്കം. യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണെ ഭീകര കേന്ദ്രമായും പാര്‍ലമെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രമേയം ഐകകണ്‌ഠ്യേനയാണ്‌ പാര്‍ലമെന്റ് പാസാക്കിയിരുന്നു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions