സ്പിരിച്വല്‍

ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ (GMMHC) മകരവിളക്ക് ആഘോഷങ്ങള്‍11ന് മാഞ്ചസ്റ്ററില്‍


മാഞ്ചസ്റ്റര്‍ : ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ (GMMHC) മകരവിളക്ക് ആഘോഷങ്ങള്‍11ന് ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് മാഞ്ചസ്റ്ററില്‍ ആരംഭിക്കും . പ്രശസ്ത കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് മുകേഷ് കണ്ണന്‍, തബല വിദ്വാന്‍ സന്ദീപ് പ്രോപ്ടര്‍, കലേഷ് ഭാസ്‌കര്‍ എന്നിവര്‍ നയിക്കുന്ന ഭക്തിനിര്‍ഭരമായ ഭജന ആരംഭിക്കുന്നതാണ്.

അയ്യപ്പവിഗ്രഹത്തില്‍ അഭിഷേകം, വിളക്ക് പൂജ, പുഷ്പാഞ്ജലി, പടിപൂജ, അര്‍ച്ചന, ദീപാരാധന, മഹാ പ്രസാദം, എന്നിങ്ങനെയാണ് മറ്റു uu ക്രമീകരിച്ചിരിക്കുന്നത്. പൂജാ കര്‍മ്മങ്ങള്‍ക്ക് ശ്രീപ്രസാദ് ബട്ട് മുഖ്യകാര്‍മികത്വം നിര്‍വഹിക്കുന്നതാണ്.

തത്വമസി പൊരുളാകുന്ന പ്രണവമന്ത്രനാഥനെ ദര്‍ശിക്കുവാനും, വഴിപാടുകള്‍ അര്‍പ്പിക്കുവാനും അന്നേദിവസം ഭക്തജനങ്ങള്‍ക്ക് അവസരം ഉണ്ടായിരിക്കുന്നതാണ്.

നീലാംബരദാരിയുടെ ആത്മ പ്രഭ ചൊരിഞ്ഞിടുന്ന ആ ദിവ്യ ജ്യോതിയെ കണ്ടുവണങ്ങി, ഉള്‍ നിറഞ്ഞ ഭക്തിയോടെ, ഒരുമയുടെ മന്ത്രമോതി പരമസത്യസന്നിധിയില്‍ സായൂജ്യമടയാന്‍ യുകെയിലെ ഓരോ അയ്യപ്പ വിശ്വാസിയുടെയും സാന്നിധ്യം ധര്‍മ്മശാസ്താവിന്റെ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഈ ചടങ്ങിലേക്ക് എല്ലാ അയ്യപ്പ ഭക്തന്മാരെയും ക്ഷണിക്കുന്നതായി ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റി പ്രസിഡന്റ് സിന്ധു ഉണ്ണി (07979123615) സെക്രട്ടറി രാധേഷ് നായര്‍ (07815 819190) എന്നിവര്‍ അറിയിച്ചു.


Date: Saturday 11th January 2020

From 3pm9pm


Venue:


Radhskrishna Temple

Brunswick Road

Withington

M20 4QB

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions