അസോസിയേഷന്‍

എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്റെ ക്രിസ്മസ് -ന്യൂ ഇയര്‍ ആഘോഷം വര്‍ണ്ണാഭമായി

എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്റെ ( ENMA ) ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷം വര്‍ണ്ണാഭമായി നടന്നു. ജനുവരി 4 ശനിയാഴ്ച്ച 5 മണിക്ക് പോട്ടേഴ്‌സ്ബാറിലെ സെന്റ് ജോണ്‍സ് മെതഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ സാംസ്‌കാരിക സമ്മേളനത്തോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ENMA പ്രസിഡണ്ട് റജി നന്തികാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് യോഗത്തില്‍ ഈസ്റ്റ് ഹാമില്‍ നിന്നുള സതീഷ് പ്രാര്‍ത്ഥന ഗാനം ആലപിച്ചു. യുകെയിലെ കലാസാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യവും യുക്മ സാംസ്‌കാരികവേദി രക്ഷാധികാരിയുമായ സി. എ. ജോസഫ് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ എന്മയുടെ പ്രിയ കൊച്ചു കലാകാരിയും യുക്മ കലാതിലകവുമായ ദേവനന്ദയെ അഭിനന്ദിക്കാനും മറന്നില്ല.

എന്മയുടെ കുരുന്നുകള്‍ അവതരിപ്പിച്ച നേറ്റിവിറ്റി പ്ലേയ് മനോഹരമായിരുന്നു. പിന്നീട് വിവിധയിനം നൃത്തങ്ങളും അകമ്പടിയായി ഗാനങ്ങളും വേദിയില്‍ അരങ്ങേറി. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്ന കുട്ടികള്‍ വരെ നൃത്തത്തിന്റെ മാസ്മരിക ലോകം തീര്‍ത്ത് കാണികളെ വിസ്മയിപ്പിച്ചു. സതീഷും മഞ്ജു മന്ദിരത്തിലും ചേര്‍ന്ന് ആലപിച്ച ഗാനങ്ങള്‍ വളരെ ഹൃദ്യമായിരുന്നു. ജിജോ ജോസെഫും, ദീപ്തിയും വേദിയില്‍ ഗാനങ്ങള്‍ആലപിച്ചു. യുക്മ കലാതിലക പട്ടം നേടിയ ദേവാനന്ദ, ലിന്‍ ജിജോ, മരിയ ഷൈന്‍, തേജസ് ബൈജു എന്നിവര്‍ അവതരിപ്പിച്ച നൃത്തങ്ങള്‍ കാണികള്‍ക്ക് നല്ലൊരു ദൃശ്യ വിരുന്നായി. കൂടാതെ കൊച്ചു കുട്ടികള്‍ അവതരിപ്പിച്ച സംഘ നൃത്തങ്ങളും സമിക്ഷ സഞ്ചേഷ് അവതരിപ്പിച്ച കഥകും കാണികള്‍ക്ക് വേറിട്ടൊരു അനുഭവമായി.

പരിപാടികള്‍ വേദിയില്‍ കലയുടെ മാസ്മരിക ലോകം തീര്‍ത്തുകൊണ്ടിരിക്കുമ്പോള്‍ യുക്മ പ്രസിഡന്റ് മനോജ് പിള്ളയും യുക്മ ജോയിന്റ് സെക്രട്ടറി സലീന സജീവും എത്തി. എന്‍മ ഭാരവാഹികള്‍ വേദിയില്‍ യുക്മ ദേശീയ ഭാരവാഹികളെ സ്വീകരിച്ചു. മനോജ് പിള്ളയും സലീന സജീവും സി. എ. ജോസഫും എന്‍മ ഭാരവാഹികളും അണി നിരന്ന വേദിയില്‍ മനോജ് പിള്ള GCSE ക്ക് ഉന്നത വിജയം നേടിയ എല്‍മ ജോസഫ് പനക്കലിന് ENMA എക്‌സലന്‍സ് അവാര്‍ഡും ജോണ്‍ രവി സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും നല്‍കി. യുക്മ കലാതിലകവും ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കിഡ്‌സ് വിഭാഗം ചാമ്പ്യനുമായ ദേവാനന്ദക്ക് Achievement Award സി. എ. ജോസഫും ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കിഡ്‌സ് വിഭാഗം ചാമ്പ്യന്‍ (ബോയ്‌സ് ) പട്ടം നേടിയ സാമിക് സഞ്ചേഷിന് Achievement Award സലീന സജീവും നല്‍കി. മനോജ് പിള്ളയും സലീന സജീവും ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. എന്‍മയിലെ മുതിര്‍ന്ന അംഗങ്ങള്‍ അവതരിപ്പിച്ച സ്‌കിറ്റ് കാണികളുടെ മനം കവര്‍ന്നു.

പ്രോഗ്രാമിന്റെ അവതാരകരായി റ്റീനയും ജേക്കബും തങ്ങളുടെ ജോലി മികവുറ്റതാക്കി. ആശാ സഞ്ചേഷ് പ്രോഗ്രാം കോര്‍ഡിനേറ്ററായും ഷെഫിന്‍ ജോസഫ്, ശോഭാ ഡൂഡു, നിമിക്ഷ, ബീന തെക്കന്‍ എന്നിവര്‍ കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു. ജയപ്രകാശ് ശബ്!ദവും വെളിച്ചവും ,ബിനു ജോസ് കാമറയും ജോസഫ് പനക്കല്‍ വിഡിയോയും നിയന്ത്രിച്ചു.ആശാ സഞ്ചേഷിന്റെ കൃതജ്ഞത പ്രകാശത്തിനു ശേഷം ബെന്നി കേറ്ററിംഗ് ഒരുക്കിയ ഡിന്നറിനു ശേഷം ആഘോഷം അവസാനിച്ചു. ജിജോ ജോസഫ്, ബിനു ജോസ് , ഷൈന്‍, സെബാസ്റ്റ്യന്‍, സഞ്ചേഷ് , സാജു തെക്കന്‍, മനോജ് ബിബിരാജ് എന്നിവരടങ്ങിയ കമ്മറ്റി ആഘോഷത്തിന്റെ വിജയത്തിനായി ആദ്യം മുതല്‍ അവസാനം വരെ ഉണ്ടായിരുന്നു.

  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions