നോര്‍ത്താംപ്ടണ്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ വി. ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍ നാളെയും മറ്റന്നാളും(വെള്ളി, ശനി) ആഘോഷിക്കും. ഇടവക സ്ഥാപനത്തിന്റെ പതിമൂന്നാം വാര്‍ഷികവും ഇതോടൊപ്പം ആഘോഷിക്കും. വി കുര്‍ബാന, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച സ്നേഹ വിരുന്ന്.
നാളെ വൈകിട്ട് ആറ് മണിക്ക് കൊടിയുയര്‍ത്തല്‍ ,6.15 ന് സന്ധ്യാ പ്രാര്‍ത്ഥന, ഏഴു മണിയ്ക്ക് വചന ശുശ്രൂഷ, ഏഴരയ്ക്ക് സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം, ഒമ്പതു മണിയ്ക്ക് ആശീര്‍വാദം.
ശനിയാഴ്ച രാവിലെ ഒമ്പതരയ്ക്ക് പ്രഭാത പ്രാര്‍ത്ഥന, 6.15 ന് വി.കുര്‍ബാന,
11 ന് വി. ദൈവമാതാവിന്റെ മധ്യസ്ഥ പ്രാര്‍ത്ഥന, 12.15 ന് ധൂപ പ്രാര്‍ത്ഥന, പ്രദക്ഷിണം. 12.45 ന് ആശീര്‍വാദം, നേര്‍ച്ച, ഒരു മണിയ്ക്ക് സ്നേഹ വിരുന്ന്, സമാപനം.
വിലാസം
Victoria Road Congregational Church, Northampton - NN1 5EL.