വിദേശം

തന്നിഷ്ടം വേണ്ട; ട്രംപിന്റെ അധികാരം പരിമിതപ്പെടുത്തി കോണ്‍ഗ്രസില്‍ പ്രമേയം

വാഷിങ്ടണ്‍ : ഇംപീച്ച്മെന്റ് നടപടി തുടങ്ങിയതിനു പിന്നാലെ ഇറാനെതിരായ സൈനിക നടപടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു പൂട്ടിട്ടു കോണ്‍ഗ്രസില്‍ പ്രമേയം. ഇറാനെതിരായ സൈനിക ആക്രമണത്തില്‍ ഏകപക്ഷീയമായി തീരുമാനമെടുക്കാനുള്ള ട്രംപിന്റെ അധികാരം പരിമിതപ്പെടുത്തുന്നതാണ് ജനപ്രതിനിധിസഭ പാസാക്കിയ പ്രമേയം.

ഇറാനെതിരായ സൈനിക ആക്രമണത്തില്‍ ഏകപക്ഷീയമായി തീരുമാനമെടുക്കാനുള്ള ട്രംപിന്റെ അധികാരം പരിമിതപ്പെടുത്തുന്നതാണ്. ഇറാഖിലെ യു.എസ് സൈനിക താവളത്തിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ സൈനികാധികാരം പരിമിതപ്പെടുത്തുന്ന പ്രമേയം ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള സഭയില്‍ അവതരിപ്പിക്കപ്പെട്ടത്.ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ച ട്രംപിന്റെ നടപടി അനാവശ്യമാണെന്ന് അഭിപ്രായം അമേരിക്കന്‍ ഡെമോക്രാറ്റുകള്‍ക്കിടയിലുണ്ട്. യു.എസ് കോണ്‍ഗ്രസിനോട് ആലോചിക്കാതെയുള്ള ട്രംപിന്റെ ഏകപക്ഷീയ നടപടി പക്വതയില്ലാത്തതാണെന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു.

അതിനിടെ, ഇറാനെതിരെയുള്ള നീക്കങ്ങളില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് ആളുകള്‍ന്യൂയോര്‍ക്ക് തെരുവുകളില്‍ പ്രതിഷേധം നടത്തി. ഇറാനോട് യുദ്ധമില്ലെന്ന് പ്രഖ്യാപിക്കുക, ഇറാനുമായുള്ള യുദ്ധത്തിനുള്ള അനുമതി നല്‍കരുത്, ഞങ്ങള്‍ സമാധാനം തെരഞ്ഞെടുക്കുന്നു,യുദ്ധത്തിനെതിരെ പ്രതിഷേധിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions