ബഥേലില്‍ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നാളെ; ഫെബ്രുവരിയിലെ കണ്‍വെന്‍ഷന്‍ നയിക്കാന്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍
ബര്‍മിങ്ഹാം. പുതുവര്‍ഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനായി ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നവ സുവിശേഷവത്ക്കരണത്തിന് വിവിധ ഭാഷാ ദേശങ്ങളിലേക്ക് കടന്ന് കയറുകയെന്ന തീരുമാനവും , തന്നില്‍ അര്‍പ്പിതമായിരിക്കുന്ന ദൈവിക നിയോഗവും പ്രഘോഷിച്ചുകൊണ്ട് ഫാ. സോജി ഓലിക്കല്‍ ഇത്തവണ കണ്‍വെന്‍ഷന്‍ നയിക്കും.
താന്‍ സ്വപ്നം കാണുന്ന നവസുവിശേഷവത്ക്കരണത്തിന്റെ യാഥാര്‍ത്ഥ്യത്തിനായി സഹനമെന്ന പരിചയാലും സ്‌നേഹമെന്ന വാളാലും ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകരെ ക്രിസ്തുമാര്‍ഗ്ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന സോജിയച്ചന്‍ നയിക്കുന്ന കണ്‍വെന്‍ഷന്‍ നാളെ നടക്കുമ്പോള്‍ അച്ചന്റെ ശുശ്രൂഷാ ദൗത്യത്തിന് പൂര്‍ണ്ണ പിന്തുണയേകി ഫെബ്രുവരി മാസ കണ്‍വെന്‍ഷന്‍ അദ്ദേഹത്തിന്റെ ആത്മീയ ഗുരുവും സെഹിയോന്‍ അഭിഷേകാഗ്‌നി മിനിസ്ട്രികളുടെ സ്ഥാപകനുമായ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കും.
കണ്‍വെന്‍ഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://youtu.be/19PvSZychgA
രണ്ടായിരത്തി ഇരുപതില്‍ ലോകസുവിശേഷവത്ക്കരണത്തിന് പുതിയ മാര്‍ഗവും ദിശാബോധവും ലക്ഷ്യമാക്കിയുള്ള സെഹിയോന്‍ , അഭിഷേകാഗ്‌നി മിനിസ്ട്രികളുടെയും ഫാ. സോജി ഓലിക്കലിന്റെയും പരിശുദ്ധാത്മ കൃപയാലുള്ള ജൈത്രയാത്രയുടെ തുടക്കമായിക്കൊണ്ടാണ് പുതുവര്‍ഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നാളെ ബര്‍മിംഗ്ഹാമില്‍ നടക്കുക .
ആഴമാര്‍ന്ന ദൈവികസ്‌നേഹത്തിന്റെ മാധുര്യം നേരിട്ടനുഭവവേദ്യമാകുന്ന ,ദേശ ഭാഷാ വ്യത്യാസമില്ലാതെ ഇംഗ്ലീഷിലും മലയാളത്തിലുമായി ഒരേസമയം നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ സീറോ മലങ്കര സഭയുടെ ആത്മീയ നേതൃത്വം റവ. ഫാ. തോമസ് മടുക്കുംമൂട്ടില്‍ ഇത്തവണ തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്‍കും.
സെഹിയോന്‍ അഭിഷേകാഗ്‌നി മിനിസ്ട്രികളുടെ പ്രമുഖ വചന ആത്മീയ വചന ശുശ്രൂഷകരായ ബ്രദര്‍ ജോസ് കുര്യാക്കോസ് , ആഴമാര്‍ന്ന ദൈവ കരുണയുടെ സുവിശേഷവുമായി രജനി മനോജ് , ഷെറില്‍ ജോണ്‍ എന്നിവരും ഇത്തവണ വചനവേദിയിലെത്തും .
കത്തോലിക്കാ സഭ ഏറ്റുവാങ്ങിയ സുവിശേഷ ദൗത്യത്തിന് പ്രകടമായ സാക്ഷ്യമേകിക്കൊണ്ട് ഏറെ പുതുമകളോടെ ഇത്തവണയും കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായും പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും.
കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും ജനുവരി 11ന് നാളെ രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.
അഡ്രസ്സ് :
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം .( Near J1 of the M5)
B70 7JW.
കൂടുതല്‍ വിവരങ്ങള്‍ക്ക് ;
ജോണ്‍സന്‍ -+44 7506 810177
അനീഷ്.07760254700
ബിജുമോന്‍ മാത്യു 07515 368239
Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്,