സ്പിരിച്വല്‍

ഈസ്റ്റേണ്‍ ക്രിസ്റ്റിയന്‍ സ്പിരിച്ചുവാലിറ്റി ഈവനിംഗ്' ലെസ്റ്ററില്‍ നടന്നു

ലെസ്റ്റര്‍ : നോട്ടിംഗ്ഹാം രൂപതാ എക്യൂമെനിക്കല്‍ കമ്മീഷന്റെ ആഭിമുഖ്യത്തില്‍, 'ഈസ്റ്റേണ്‍ ക്രിസ്റ്റിയന്‍ സ്പിരിച്ചുവാലിറ്റി ഈവനിംഗ്' ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദൈവാലയത്തില്‍ വച്ച് നടന്നു. ഫ്രാന്‍ വിക്‌സ് എന്നിവര്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ നോട്ടിംഗ്ഹാം രൂപതാ വികാരി ജനറാള്‍ കാനന്‍ എഡ്‌വേര്‍ഡ് ജയ്‌റോസ് ഉദ്ഘാടന പ്രസംഗം നടത്തി. സമ്മേളത്തിന്, ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളി വികാരിയും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ വികാരി ജനറാളുമായ ഫാ. ജോര്‍ജ്ജ് തോമസ് ചേലക്കല്‍ സ്വാഗതം ആശംസിച്ചു.

ഡോ. ഷിജു ജി ജോസഫ് നടത്തിയ ആമുഖ പ്രഭാഷണത്തില്‍ സീറോ മലബാര്‍ സഭയുടെ ചരിത്രം സംപ്ഷിപ്തമായി അവതരിപ്പിച്ചു. മുഖ്യപ്രഭാഷണത്തില്‍, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രോട്ടോസിഞ്ചെല്ലൂസും മിഡില്‍സ്ബറോ രൂപതയില്‍ സെന്റ് ആന്റണി ആന്‍ഡ് ഔര്‍ ലേഡി ഓഫ് മേഴ്‌സി പള്ളികളുടെ വികാരിയുമായ റെവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് 'പൗരസ്ത്യ ക്രിസ്തിയാനികളുടെ ആധ്യാത്മികത' (Spiritualtiy of Eastern Christians) എന്ന വിഷയത്തെ അധികരിച്ച്, സീറോ മലബാര്‍ രീതിനെക്കുറിച്ച് പ്രത്യേക പരാമര്‍ശത്തോടെ സംസാരിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍, കത്തോലിക്കാ സഭയിലെ വിവിധ റീത്തുകളെക്കുറിച്ചും അവയുടെ പ്രെത്യേകതകളെക്കുറിച്ചും ഓരോ സഭയുടെയും വിവിധ ആരാധനാ രീതികളെക്കുറിച്ചും വിശദമായി വിവരിക്കപ്പെട്ടു.

സമ്മേളനത്തിനൊടുവില്‍, മി. ആന്റണി മാത്യു നന്ദി പ്രകാശിപ്പിച്ചു. സമ്മേളനവും ചര്‍ച്ചയും ഏറെ പ്രയോജനകരമായിരുന്നെന്നും വിവിധ ആരാധനാരീതികളെക്കുറിച്ചും വിവിധ റീത്തുകളെക്കുറിച്ചും അവയുടെ പ്രത്യേകതകളും പ്രാധാന്യവും മനസ്സിലാക്കാന്‍ സാധിച്ചെന്നും സമ്മേളനത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.



  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions