സ്പിരിച്വല്‍

വര്‍ണ്ണവിസ്മയം തീര്‍ത്ത് എയ്ല്‍സ്‌ഫോര്‍ഡ് സീറോ മലബാര്‍ മിഷന്റെ ഇടവകദിനവും സണ്‍ഡേസ്‌കൂള്‍ വാര്‍ഷികാഘോഷങ്ങളും

എയ്ല്‍സ്‌ഫോര്‍ഡ്: സെന്റ് പാദ്രെ പിയോ മിഷനിലെ വിശ്വാസസമൂഹത്തിന് ഇത് അഭിമാനമുഹൂര്‍ത്തം. പരിശുദ്ധ കന്യാമറിയത്തിന്റെ സംരക്ഷണത്താല്‍ അനുഗ്രഹീതമായ എയ്ല്‍സ്‌ഫോര്‍ഡിലെ വിശുദ്ധഭൂമിയില്‍ 2019 ജനുവരിയില്‍ തുടക്കം കുറിച്ച മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു വര്‍ഷത്തിന്റെ ഫലസമൃദ്ധി. മിഷന്റെ ഇടവകദിനവും സണ്‍ഡേ സ്‌കൂള്‍ വാര്ഷികവും ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളും പ്രൗഢോജ്വലമായി നടത്തപ്പെട്ടു. ജനുവരി 5 ഞായറാഴ്ച എയ്ല്‍സ്‌ഫോര്‍ഡ് ഡിറ്റണ്‍ കമ്യൂണിറ്റി സെന്ററില്‍ ഉച്ചകഴിഞ്ഞ് 1 30 ന് മിഷന്‍ ഡയറക്ടര്‍ ഫാ. ടോമി എടാട്ടിന്റെ കാര്‍മികത്വത്തില്‍ ആരംഭിച്ച വിശുദ്ധ കുര്‍ബാനയോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തില്‍ ട്രസ്റ്റി ജോഷി ജോസഫ് സ്വാഗതം ആശംസിച്ചു. ഫാ. ടോമി എടാട്ട് തിരി തെളിയിച്ച് ആഘോഷപരിപാടികള്‍ ഔദ്യോഗികമായി ഉദ്ഘടനം ചെയ്തു. ട്രസ്റ്റി ജോബി ജോസഫ്, സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ലാലിച്ചന്‍ ജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

പൊതുയോഗത്തിനുശേഷം സണ്‍ഡേസ്‌കൂള്‍ അധ്യാപകര്‍ ചേര്‍ന്ന് ആലപിച്ച പ്രാര്‍ത്ഥനാഗാനത്തോടുകൂടി വാര്ഷികകഘോഷങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് ഹെഡ്മാസ്റ്റര്‍ ലാലിച്ചന്‍ ജോസഫ് സണ്‍ഡേ സ്‌കൂളിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സണ്‍ഡേസ്‌കൂള്‍ കുട്ടികളെ പ്രായപരിധി അനുസരിച്ച് നാല് ഗ്രൂപ്പുകളായി തിരിച്ചാണ് കലാപരിപാടികള്‍ നടത്തിയത്. സോളോ സോംഗ്, ഗ്രൂപ്പ് സോംഗ്, ആക്ഷന്‍ സോംഗ്, മോണോ ആക്റ്റ്. ഒറേഷന്‍, ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്, ബൈബിള്‍ സ്‌കിറ്റ്, സിംഗിള്‍ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ് തുടങ്ങിയ ഇനങ്ങളില്‍ 25 ലധികം പരിപാടികളാണ് ഒന്ന് മുതല്‍ പന്ത്രണ്ടാം ക്‌ളാസ് വരെയുള്ള കുട്ടികള്‍ വേദിയില്‍ അവതരിപ്പിച്ചത്. വേദിയില്‍ കുട്ടികളുടെ പൂര്‍ണ്ണ പങ്കാളിത്തം ഉറപ്പാക്കുവാന്‍ അധ്യാപകര്‍ക്കു സാധിച്ചു എന്നത് പ്രശംസാര്‍ഹമാണ്. കുട്ടികളുടെ പരിപാടികള്‍ക്ക് ലാലിച്ചന്‍ ജോസഫ്, ജോസഫ് കരുമത്തി, ജിന്‍സി ബിനു, സണ്‍ഡേസ്‌കൂള്‍ അദ്ധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സണ്‍ഡേസ്‌കൂള്‍ വാര്‍ഷികാഘോഷങ്ങള്‍ക്ക് ശേഷം എവര്‍ഗ്രീന്‍ മെലഡീസ് എയ്ല്‍സ്‌ഫോര്‍ഡ് അവതരിപ്പിച്ച ഗാനമേള അരങ്ങേറി. ബാബു, ജോബി, പദ്മകുമാര്‍, ജിനു, ഷൈനി, റിന്‍സി, ഡെന്‍സി, ജിസ്‌ന, ക്രിസ്റ്റി, മെലെനി, ജ്യുവല്‍ എന്നിവരടങ്ങുന്ന വലിയ ഗായകനിരയാണ് സദസ്സിനെ സംഗീതസാന്ദ്രമാക്കിയത്. ഗാനമേളയോടൊപ്പം മുതിര്‍ന്നവരും കുട്ടികളും അണിനിരന്ന സിനിമാറ്റിക് ഡാന്‍സ്, വിമന്‍സ് ഫോറം അവതരിപ്പിച്ച കിച്ചന്‍ ഓര്‍ക്കസ്ട്ര, കോമഡി സ്‌കിറ്റ് എന്നിവ ഏറെ പ്രശംസ പിടിച്ചു പറ്റി. ട്രസ്റ്റി അനൂപ് ജോണിന്റെ നേതൃത്വത്തിലാണ് മുതിര്‍ന്നവരുടെ കലാപരിപാടികള്‍ അരങ്ങേറിയത്.

കലാപരിപാടികള്‍ക്ക് ശേഷം അക്കാഡമിക് അവാര്‍ഡ്, അറ്റന്‍ഡന്‍സ്, ബൈബിള്‍ കലോത്സവത്തില്‍ വിവിധ തലങ്ങളില്‍ വിജയികളായവര്‍, പന്ത്രണ്ടാം ക്‌ളാസ് പൂര്‍ത്തിയാക്കിയവര്‍, അള്‍ത്താരബാലന്മാര്‍, എന്നിവര്‍ക്കുള്ള സമ്മാനങ്ങള്‍ ഫാ. ടോമി എടാട്ട് വിതരണം ചെയ്തു. കൂടാതെ കഴിഞ്ഞ ഒരുവര്‍ഷക്കാലം സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച ദേവാലയശുശ്രൂഷി ജോസുകുട്ടിയെയും, ട്രസ്റ്റിയും ഗായകസംഘത്തിന്റെ ലീഡറുമായ ജോബിയെയും പ്രത്യേകം അനുമോദിക്കുകയും സമ്മാനങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്തു. പൗരോഹിത്യ സ്വീകരണത്തിന്റെ ഇരുപതാം വാഷികം ആഘോഷിക്കുന്ന മിഷന്‍ ഡയറക്ടര്‍ ഫാ. ടോമി എടാട്ടിന് മിഷനിലെ കുടുംബാംഗങ്ങള്‍ ഏവരും ഒന്നുചേര്‍ന്ന് അനുമോദനങ്ങള്‍ അര്‍പ്പിച്ചു.

മിഷനിലെ കുടുംബാംഗങ്ങള്‍ പാകം ചെയ്ത് എത്തിച്ച രുചികരമായ വിഭവങ്ങള്‍ ചേര്‍ത്തൊരുക്കിയ സ്‌നേഹവിരുന്നോടുകൂടി ആഘോഷങ്ങള്‍ക്ക് സമാപനമായി. വിമന്‍സ് ഫോറം പ്രസിഡന്റ് ഓമന ലിജോ ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.


  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions