വിദേശം

176 പേരുമായി പറന്ന യുക്രൈന്‍ വിമാനം തകര്‍ത്തത് ഇറാന്റെ മിസൈല്‍ ; കുറ്റസമ്മതവുമായി ഇറാന്‍

കീവ്: ടെഹ്റാനിലെ ഇമാം അല്‍ഖൊമേനി എയര്‍പോര്‍ട്ടില്‍ നിന്നും ടേക്ക് ഓഫ് ചെയ്തയുടനെ തകര്‍ന്നു വീണ യുക്രൈന്‍ വിമാനം ഇറാന്‍ അബദ്ധത്തില്‍ വീഴ്ത്തിയത്. ഇതോടെ 176 പേരുടെ മരണത്തിന്റെ ഉത്തരവാദിത്തം ഇറാന്റെ ചുമലിലായി. വിമാനം തകര്‍ന്നത് സൈന്യത്തിന്റെ മിസൈല്‍ ഏറ്റതിനെ തുടര്‍ന്നെന്ന് ഇറാന്‍ സമ്മതിച്ചു.
മാനുഷികമായ പിഴവുമൂലം, തൊടുത്ത മിസൈല്‍ അബദ്ധത്തില്‍ വിമാനത്തില്‍ പതിക്കുകയും തകര്‍ന്നുവീഴുകയുമായിരുന്നുവെന്ന്‌ സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണത്തില്‍ വ്യക്തമായതായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കി.സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെറ്റ്​ ചെയ്​തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഇറാന്‍ ഭരണകൂടം വ്യക്​തമാക്കിയിട്ടുണ്ട്​. ത​ന്ത്രപ്രധാന സൈനിക കേന്ദ്രത്തിന്​ സമീപത്ത്​ കൂടിയാണ്​ വിമാനം പറന്നതെന്നും ഇറാന്‍ അധികൃതര്‍ പറയുന്നു. അന്താരാഷ്ട്ര തലത്തില്‍ ഇറാന് വലിയ തിരിച്ചടിയാണ് വിമാനം വീഴ്ത്തിയത്. നിരപരാധികളായ 176 പേരുടെ മരണത്തിനു ഇറാന്‍ ഉത്തരം പറഞ്ഞെ പറ്റൂ.

വിമാനം ഇറാന്‍ മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നുവെന്ന് ആരോപിച്ച് അമേരിക്കയും കാനഡയും ബ്രിട്ടനും രംഗത്തെത്തിയിരുന്നു. അതേസമയം സാങ്കേതിക തകരാര്‍ മൂലം വിമാനം തകര്‍ന്നവീണുവെന്നായിരുന്നു ഇറാന്റെ ആദ്യ വിശദീകരണം. യുക്രൈന്‍ വിമാനത്തില്‍ മിസൈല്‍ പതിക്കുന്നതിന്റെ വീഡിയോ ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടതോടെ ഇറാന്‍ ആ വലിയ പിഴവ് സമ്മതിക്കുകയായിരുന്നു. 176 പേരാണ് വിമാനത്തോടോപ്പം കത്തിയമര്‍ന്നത്.

ഇറാഖിലെ യു.എസ്. സൈനികത്താവളങ്ങളില്‍ ഇറാന്‍ മിസൈലാക്രമണം നടത്തി മണിക്കൂറുകള്‍ക്കകം ആയിരുന്നു വിമാനം തകര്‍ന്നത്. ബോറിസ് ജോണ്‍സണും കനേഡിയന്‍ പ്രധാനമന്ത്രിയും ഇറാനെ സംശയമുള്ളതായി ആദ്യമേ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന് ബ്രിട്ടീഷ് വിദഗ്ധരും ഉണ്ടാവുമെന്ന് ബോറിസ് പറഞ്ഞു. മരിച്ചവരില്‍ മൂന്ന് ബ്രിട്ടീഷ് പൗരന്മാരും ഉണ്ടായിരുന്നു.

വിമാനാവശിഷ്ടങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്നാണ് യുക്രൈന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി ഒലെക്സി ഡനിലോവ് വ്യാഴാഴ്ച പറഞ്ഞത്. വിശദമായ അന്വേഷണത്തിന് 45 അംഗ പ്രത്യേകസംഘത്തെയാണ് യുക്രൈന്‍ ഇറാനിലേക്ക് അയച്ചിട്ടുള്ളത്. 2014-ല്‍ മലേഷ്യന്‍ എയര്‍ലൈനിന്റെ എം.എച്ച്-17 വിമാനം കിഴക്കന്‍ യുക്രൈനില്‍ തകര്‍ന്ന സംഭവം അന്വേഷിച്ച വിദഗ്ധരെയും അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ച ടെഹ്റാനിലെ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകമാണ് യുക്രൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737-800 വിമാനം തകര്‍ന്നുവീണത്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions