അസോസിയേഷന്‍

പൗരത്വ നിയമത്തിനെതിരെ ബര്‍മിങ്ഹാം ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ പ്രതിഷേധം

വിവാദ പൗരത്വ നിയമ ഭേദഗതിക്കെതിരെ ബര്‍മിങ്ഹാം ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ പ്രതിഷേധം തീര്‍ത്ത് ഇന്ത്യന്‍ വംശജര്‍ . ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളായ ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ , സമീക്ഷ യുകെ , ചേതന , ക്രാന്തി എന്നീ സംഘടനകള്‍ ആണ് ഞായറാഴ്ച നടന്ന പ്രതിഷേധസംഗമത്തിന് നേതൃത്വംകൊടുത്തത് .
മതനിരപേക്ഷത ഉയര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ ഭരണഘടനാതത്വങ്ങള്‍ക്കു വിരുദ്ധമായ CAA / NRC എന്നീ കരി നിയമങ്ങള്‍ക്കെതിരെ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധത്തില്‍ ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് പ്രവാസികള്‍ ബര്‍മിങ്ഹാമിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ ഒത്തുചേര്‍ന്നു. തുടര്‍ന്ന് സമീക്ഷ യുകെയുടെ നേതൃത്വത്തില്‍ നടന്ന മനുഷ്യച്ചങ്ങലയില്‍ കണ്ണികളാവുകയും ചെയ്തു.

ഇന്ത്യക്കാരെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കാന്‍ അനുവദിക്കില്ല എന്ന് ഉറക്കെപറഞ്ഞുകൊണ്ടും ഇന്ത്യയിലെ പൊരുതുന്ന വിദ്യാര്‍ത്ഥി യുവജന പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ടും ജനാധിപത്യവിശ്വാസികളായ ഇന്ത്യന്‍ പ്രവാസിസമൂഹം ചേര്‍ന്ന് നിന്നുകൊണ്ടാണ് മനുഷ്യച്ചങ്ങല തീര്‍ത്തത്.

ന്യൂകാസില്‍ , സൗത്താംപ്ടണ്‍ , മാഞ്ചസ്റ്റര്‍ തുടങ്ങി 250 മൈലുകള്‍ക്ക് അപ്പുറത്ത് നിന്നുവരെ പ്രതിഷേധത്തിന് എത്തിച്ചേര്‍ന്ന മലയാളികള്‍ പ്രതിഷേധപരിപാടിയില്‍ ശ്രദ്ധേയനായി. എ ഐ സി സെക്രട്ടറി ഹര്‍സെവ് ബൈന്‍സ്, ഐ ഡബ്ലിയു എ സെക്രട്ടറി ജോഗിന്ദര്‍ ബൈന്‍സ്, സി ഐ ടി യു ട്രാന്‍സ്‌പോര്‍ട് വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി ലക്ഷ്മയ്യ എന്നിവര്‍ CAA യെ കുറിച്ചും, NRC യെ കുറിച്ചും ഇംഗ്ലീഷിലും ഹിന്ദിയിലും വിശദീകരിച്ചു. സമീക്ഷ ദേശിയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി മലയാളത്തില്‍ പ്രതിഷേധപരിപാടികളുടെ ആവശ്യകതയെ കുറിച്ചും വിശദീകരിച്ചു.

സമീക്ഷ ദേശീയ പ്രസിഡന്റ് സ്വപ്ന പ്രവീണ്‍ , മലയാളം മിഷന്‍ യുകെ സെക്രട്ടറി എബ്രഹാം കുര്യന്‍, എസ് എഫ് ഐ ജില്ലാകമ്മിറ്റി അംഗം അര്‍ജുന്‍ , സീമ സൈമണ്‍ തുടങ്ങിയവര്‍ പ്രതിഷേധ സംഗമത്തില്‍ മുദ്രാവാക്യങ്ങള്‍ ചൊല്ലിക്കൊടുക്കുകയും മനുഷ്യച്ചങ്ങലയില്‍ കണ്ണികളാവും ചെയ്തു . ഇന്ത്യന്‍ ദേശിയ പതാകയും പ്ലക്കാര്‍ഡുകളും ഏന്തി മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് ഇംഗ്ലണ്ടില്‍ ജോലിയെടുക്കുന്നവരും വിദ്യാര്‍ത്ഥികളുമായ പ്രവാസി ഇന്ത്യന്‍ സമൂഹം പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്തത് . മലയാളത്തിലും പഞ്ചാബിയിലും ഹിന്ദിയിലും ഇംഗ്ലീഷിലും ആയി പ്രതിഷേധക്കാര്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ കൂടിനിന്നവരെയും കാഴചക്കാരെയും ഒരുപോലെ ആവേശം കൊള്ളിച്ചു . മനുഷ്യച്ചങ്ങലയ്ക്കു ശേഷം ദേശിയ ഗാനത്തോടെയാണ് പ്രതിഷേധ പരിപാടികള്‍ അവസാനിച്ചത് .

  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions