വിദേശം

അടിച്ചമര്‍ത്തല്‍ ; ഏക വനിതാ ഒളിംപിക് മെഡല്‍ ജേതാവ് ഇറാന്‍ വിട്ടു

ടെഹ്‌റാന്‍ : ഇറാനിലെ രാഷ്ട്രീയ വ്യവസ്ഥയെയും അടിച്ചമര്‍ത്തല്‍ നയത്തെയും വിമര്‍ശിച്ച് രാജ്യത്തെ ഏക വനിതാ ഒളിംപ്ക്‌സ് ജേതാവ് കിമിയ അലിസാദെ സോനൂസി. രാജ്യം വിട്ടു നെതര്‍ലന്‍ഡ്സിലേയ്ക്ക് പോയിരിക്കുകയാണ് കിമിയ. രാജ്യത്ത് അടിച്ചമര്‍ത്തപ്പെട്ട ദശലക്ഷം ആളുകളില്‍ ഒരാളാണ് താനെന്നും രാജ്യത്തെ ഭരണകൂടം തന്നെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുകയായിരുന്നെന്നും കിമിയ ആരോപിച്ചു.

ഇറാനിലെ അടിച്ചമര്‍ത്തപ്പെട്ട ലക്ഷോപലക്ഷം സ്ത്രീകളില്‍ ഒരാളാണ് ഞാന്‍. അവരെന്താണോ പറഞ്ഞത് അത് ഞാന്‍ അണിഞ്ഞു. അവര്‍ ഉത്തരവിട്ട എന്തുതന്നെയായാലും അതേപടി അനുസരിച്ചു.'- അവര്‍ പറഞ്ഞു.

തന്റെ വിജയകരമായ കായിക ഭാവി സര്‍ക്കാര്‍ രാഷ്ട്രീയമായി തകര്‍ത്തെന്നും തന്നെ അപമാനിച്ചെന്നും അലിസാദെ ആരോപിച്ചു. ഞങ്ങള്‍ ഒരിക്കലും അവര്‍ക്കൊരു വിഷയമായിരുന്നില്ല, ഉപകരണം മാത്രമായിരുന്നു'-, അവര്‍ പറഞ്ഞു.

2016ലെ റിയോ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവാണ് തായ്‌കൊണ്ടോ ചാമ്പ്യനായ കിമിയ അലിസാദെ സോനൂസി. നിലവില്‍ യൂറോപ്പിലാണ് അലിസാദെ താമസിക്കുന്നത്. എന്നാല്‍ തന്നെ ആരും യൂറോപ്പിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും അവിടെ നിന്ന് പ്രലോഭിക്കുന്ന ഒരു വാഗ്ദാനവും തനിക്ക് ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

'ജന്മനാട്ടില്‍ നിന്ന് വിട്ട് നില്‍ക്കുന്ന വേദന ഞാന്‍ അനുഭവിക്കുന്നുണ്ട്. പക്ഷേ, എനിക്ക് കപടതയുടെയും കള്ളങ്ങളുടെയും അനീതിയുടെയും മുഖസ്തുതിയുടെയും ഭാഗമാകാന്‍ താല്പര്യമില്ല.' അവര്‍ വ്യക്തമാക്കി.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions