ലണ്ടനിലെ പ്രധാന മലയാളി അസോസിയേഷനുകളില്‍ ഒന്നായ ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്റെ (ELMA) പതിനൊന്നാമത് ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ നയന മനോഹരമായ വര്‍ണ കാഴ്ചകള്‍ കൊണ്ട് അവിസ്മരണീയമാക്കി.
ജനുവരി പതിനൊന്ന് ശനിയാഴ്ച ഡഗനത്തിലെ ഫാന്‍ഷോ ഹാളില്‍ വച്ച്
പ്രസിഡന്റ് ലൂക്കോസ് അലക്സിന്റെ അധ്യക്ഷതയില്‍ , ട്രഷറര്‍ ജോമോന്‍ മാത്യുവിന്റെ സ്വാഗതത്തോടെ ആരംഭിക്കുകയും, ഉദ്ഘാടനം ഡോക്ടര്‍ പ്രേംചന്ദ് നിര്‍വഹിക്കുകയും ചെയ്തു. സെക്രട്ടറി സാജന്‍ പടിക്യമാലിന്റെ നന്ദിയോടെ പൊതു യോഗം അവസാനിച്ചു.
അസോസിയേഷന്റെ ഭാവിപരിപാടികള്‍ സജീവമായി ചര്‍ച്ച ചെയ്ത് തീരുമാനിച്ചു. തുടര്‍ന്നു നടത്തിയ തിരഞ്ഞെടുപ്പില്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളായി.
President- ജോസഫ് കൊച്ചു പുരക്കല്‍,
Vice President- സബിത് പിള്ള,
Secretary- ജിജി മാത്യു നെടുവേലില്‍
Jt. Secretary- ജോമോന്‍ മാത്യു
Treasurer . ഷിനോ കുര്യാക്കോസ്
Advisor. ലൂക്കോസ് അലക്സ്
സാജന്‍ പടിക്യമാലില്‍
Lady Rep. റാണി രാജേഷ്
സിനി ജിബി
Youth Cordinator. ജാന്‍ സിറിയക്ക്
UUKMA Rep. സാജന്‍ പടിക്യമാലില്‍ , ലൂക്കോസ് അലക്സ്, ജിജി മാത്യു നെടുവേലില്‍ എന്നിവരെ ഐകകണ്ഠേന പൊതുയോഗം തിരഞ്ഞെടുത്തു.
തുടര്‍ന്ന് എല്‍മയുടെ കൊച്ചു കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച വിസ്മയവിരുന്നില്‍ കാണികളെ കോരിത്തരിപ്പിക്കുന്ന പ്രകടനമാണ് എല്ലാവരും കാഴ്ച വെച്ചത് . മറ്റു വര്‍ഷങ്ങളെ അപേക്ഷിച്ചു പുതുമയില്‍ മാറ്റുരയ്ക്കുന്ന വ്യത്യസ്തമായ കലാ പരിപാടികളാണ് മുതിര്‍ന്നവരും കുട്ടികളും അവതരിപ്പിച്ചത്. അവതാരകരായി എത്തിയ കരോളിനും ഷിയോണയും പരിപാടികള്‍ നിയന്ത്രിച്ചു.
പരിപാടികളുടെ വിജയത്തിനായി ലൂക്കോസിനോടൊപ്പം ജോസഫ് കൊച്ചുപുരയ്ക്കല്‍ , സജി ഉതുപ്പ്, ഷിന്റോ കെ ജോണ്‍ , ജിജി മാത്യു ,ജോമോന്‍ മാത്യു .സാജന്‍ ,ഷിനോ, കരോളിന്‍ ബെനോയ്, ഷിയോണ ലൂക്കോസ്, ജാന്‍ സിറിയക്ക്, ജിന്‍സ്റ്റി ജിബി എന്നിവരുടെ ആത്മാര്‍ത്ഥമായ പരിശ്രമം ഉണ്ടായിരുന്നു.
പ്രസിഡന്റായി തിരഞ്ഞെടുത്ത ജോസഫ് കൊച്ചു പുരക്കല്‍ എല്ലാവര്‍ക്കും നന്ദിയും കടപ്പാടും അറിയിക്കുകയു ഒപ്പം സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ക്രിസ്തുമസ് ഡിന്നറോടുകൂടി പരിപാടികള്‍ അവസാനിച്ചു.