അസോസിയേഷന്‍

കോവെന്ററി കേരള കമ്മ്യൂണിറ്റിയുടെ ക്രിസ്‌റ്മസ് ന്യൂ ഇയര്‍ ആഘോഷം മികച്ച കലാവിരുന്നായി

മായാത്ത ഓര്‍മകള്‍ സൃഷ്ട്ടിച്ച കോവെന്ററി കേരള കമ്മ്യൂണിറ്റിയുടെ ക്രിസ്‌റ്മസ് ന്യൂ ഇയര്‍ ആഘോഷം രുചികരമായ ക്രിസ്മസ് ഡിന്നറും കലാ വിരുന്നും ആസ്വദിച്ചത് 500 ഇല്‍ അധികം പേര്‍. ജനുവരി 4 ശനിയാഴ്ച കോവെന്ററി മലയാളികളുടെ മനസ്സില്‍ സുവര്‍ണ്ണ സ്മരണകള്‍ നിലനിര്‍ത്തി ആഘോഷങ്ങളുടെ ആഘോഷം.കരോള്‍ ഗാന മത്സരത്തോടുകൂടി ആരംഭിച്ച കലാപരിപാടികള്‍ രാത്രി

പത്തു മണിവരെ നീണ്ടുനിന്നു. മുഖ്യ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എബ്രഹാം കുര്യന്റെയും മറ്റ് കോര്‍ഡിനേറ്റര്‍മാരായ പോള്‍സണ്‍ മാത്യുവിന്റേയും ലാലു സ്‌കറിയയുടെയും നേതൃത്വത്തില്‍ രണ്ടുമാസമായി നടന്നു വന്ന പ്രയത്‌നത്തിന് ശുഭ പര്യവസാനം.

കോവെന്ററി കേരള കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ന്യൂ ഇയര്‍ പരിപാടികള്‍ വിവിധ കലാ പരിപാടികളോടെ ആഘോഷിച്ചു. യേശു ദേവന്റെ ജനനത്തിന്റെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ബിജു യോഹന്നാന്റെ നേറ്റിവിറ്റിയിലൂടെ സ്റ്റേജില്‍ അരങ്ങേറിയപ്പോള്‍ നിറഞ്ഞ കര ഘോഷം. വിലെന്‍ഹാല്‍ സോഷ്യല്‍ ക്ലബ്ബില്‍ നടന്ന ആഘോഷത്തില്‍ പങ്കെടുത്തത് അഞ്ഞുറില്‍ അധികം പേരാണ് .35 ഇല്‍ അധികം വിസ്മയിപ്പിക്കുന്ന കലവിരുന്നും യുക്മ വിജയികളുടെ നയന മനോഹരമായ കലാപ്രകടനങ്ങളും എല്‍ ഈ ഡി വാളും കൂടിച്ചേര്‍ന്നപ്പോള്‍ പരിപാടികള്‍ക്ക് പുതിയ ശോഭ പകര്‍ന്നു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഡാന്‍സ് ,സോളോ സോങ് സ്‌കിറ്റ്, ക്രിസ്ത്മസ് ഗാനങ്ങള്‍ , ഗാന മേള സാന്താക്ലോസിന്റെ സന്ദര്‍ശനം എന്നിവ കൂടി ചേര്‍ന്നപ്പോള്‍ കോവെന്ററി മലയാളികള്‍ക്കു അവിസ്മരണീയ രാവായി മാറുകആയിരുന്നു. റാഫിള്‍ ടിക്കറ്റിലെ വിജയികള്‍ക്ക് വൈവിധ്യ മാര്‍ന്ന സമ്മാനങ്ങള്‍ നല്‍കി. അനുഗ്രഹീത ഗായകരായ സ്റ്റീഫന്‍ കുര്യാക്കോസിന്റെയും ഹരീഷ് പാലയുടെയും നേതൃത്വത്തില്‍ അരങ്ങേറിയ സംഗീതവിരുന്ന് ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകി.

വയനാട് പ്രളയ ദുരിത ഭവന നിര്‍മാണ ഫണ്ടിലേക്കുള്ള നൂറു പൗണ്ട് സംഭാവന സി കെ സി എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ ജൈമോന്‍ മാത്യു ചടങ്ങില്‍ പ്രസിഡന്റ് ജോണ്‍സണ്‍ പി യോഹന്നാന് കൈമാറി.

ക്രിസ്‌റ്മസ് ന്യൂ ഇയര്‍ ആഘോഷ പരിപാടികള്‍ സീ കെ സി സെക്രട്ടറി ബിനോയ് തോമസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോണ്‍സന്‍ പി യോഹന്നാന്‍ മുഖ്യ പ്രഭാഷണം നടത്തി . ജോയിന്റ് ട്രെഷറര്‍ ശിവപ്രസാദ് നന്ദി രേഖപ്പെടുത്തി. ആഘോഷ പരിപാടികള്‍ക്ക് സി കെ സി ട്രഷറര്‍ സാജു പള്ളിപ്പാടന്‍, വൈസ് പ്രസിഡന്റ് ജേക്കബ് സ്റ്റീഫന്‍, ജോയിന്റ് സെക്രെട്ടറി രാജു ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions