മനോര്‍പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ ലൂര്‍ദ്ദ്മാതാവിന്റെ തിരുനാള്‍ പതിവുപോലെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ഫെബ്രുവരി 15 ന് ശനിയാഴ്ചയാണ് തിരുനാള്‍. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരക്ക് കുംബസാരം, തുടര്‍ന്ന് മാതാവിന്റെജപമാല, രണ്ടിന് നൊവേന, തുടര്‍ന്ന് മുത്തുക്കുടകളുടെ അകമ്പടിയോടെ മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിപൂര്‍വകമായ
പ്രദക്ഷിണം. പ്രദക്ഷിണം പള്ളിയില്‍ എത്തിച്ചേര്‍ന്നാല്‍ ഉടന്‍ തിരുനാള്‍ കുര്‍ബാന ആരംഭിക്കും. രോഗികള്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്. വിശുദ്ധ കുര്‍ബാനക്ക് ശേഷം ജായ്ക്ക് കോംവോള്‍ കമ്യൂണിറ്റി സെന്ററില്‍ വച്ച് സ്നേഹവിരുന്ന്. ലണ്ടനിലെ കാക്കോട്ടുമൂല ഇടവകയില്‍ നിന്നുള്ള അംഗങ്ങളാണ് തിരുനാള്‍ നടത്തുന്നത്.
തിരുനാളിന്റെ വിശദവിവരങ്ങള്‍ക്ക് കെ.ജെ. ജോണ്‍സണ്‍ 07846239637,റോയി 07985473322, സെബാസ്റ്റിയന്‍ 07479924075, ടറന്‍സ് (ക്രോയിഡോണ്‍) 07862723589, ജയന്‍ ലീന്‍ (സൗത്താള്‍) 07957556791
പള്ളിയുടെ അഡ്രസ്:
St.Stephen's Church
Little Illford Lane,Manor Park,London E12 5PJ
സ്നേഹവിരുന്ന് നടക്കുന്ന ഹാളിന്റെ അഡ്രസ്:
Jack Cornwall Community Centre, E12 5NN.