അസോസിയേഷന്‍

യുക്മ സ്റ്റാര്‍സിംഗര്‍ സീസണ്‍ 4 ജൂനിയര്‍ ആദ്യ റൗണ്ട് മത്സരങ്ങള്‍ ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍, പാട്ടിന്റെ പാലാഴി തീര്‍ക്കാന്‍ എത്തുന്നവര്‍ ഇവര്‍

യുക്മയുടെ നേതൃത്വത്തില്‍, മാഗ്‌നവിഷന്‍ ടി വി യുടെ സഹകരണത്തോടെ ആരംഭിക്കുന്ന മ്യൂസിക്കല്‍ റിയാലിറ്റി ഷോ 'യുക്മ മാഗ്‌നവിഷന്‍ ടി വി സ്റ്റാര്‍സിംഗര്‍ സീസണ്‍ 4 ജൂനിയര്‍' ന്റെ ആദ്യ റൗണ്ട് മത്സരങ്ങള്‍ക്ക് ബര്‍മിംഗ്ഹാമില്‍ തുടക്കം കുറിക്കുന്നു. ഡിസംബറില്‍ ലണ്ടനില്‍ നടന്ന ഓഡിഷനില്‍ വിജയിച്ച ഇരുപത്തിനാല് മത്സരാര്‍ത്ഥികളാണ് ആദ്യറൗണ്ട് മത്സരങ്ങള്‍ക്ക് യോഗ്യത നേടിയിരിക്കുന്നത്.

യു കെയിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ അവതരിപ്പിക്കുന്ന സ്റ്റാര്‍സിംഗറിന്റെ ആദ്യ മൂന്ന് സീസണുകളില്‍നിന്നും വ്യത്യസ്തമായി, എട്ട് വയസ്സിനും പതിനാറ് വയസ്സിനും മധ്യേ പ്രായമുള്ള പുതുതലമുറക്ക് വേണ്ടിയാണ് സീസണ്‍ 4 വിഭാവനം ചെയ്തിരിക്കുന്നതെന്ന് ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സെബാസ്റ്റ്യന്‍ മുത്തുപാറകുന്നേല്‍ പറഞ്ഞു.

ജൂലൈ മാസം ആദ്യ വാരംകൊണ്ട് പൂര്‍ത്തിയാകുന്ന രീതിയിലാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. ഈ സംഗീത മത്സര പരമ്പരയിലെ എല്ലാ ഗാനങ്ങളും മാഗ്‌നവിഷന്‍ ടി വി സംപ്രേക്ഷണം ചെയ്യുന്നതായിരിക്കുമെന്ന് മാഗ്‌നവിഷന്‍ ഡയറക്റ്റര്‍ ജോയ്‌സ് പള്ളിക്കമ്യാലില്‍ അറിയിച്ചു. യുക്മയുടെ കലാ സാംസ്‌ക്കാരിക വിഭാഗമായ യുക്മ സാംസ്‌ക്കാരികവേദിയുടെ മേല്‍നോട്ടത്തിലായിരിക്കും സീസണ്‍ 4 ജൂനിയര്‍ അണിയിച്ചൊരുക്കുന്നത്.

ശനിയാഴ്ച വൂള്‍വര്‍ഹാംപ്ടണിലെ യു കെ കെ സി എ ആസ്ഥാനമന്ദിരം ഓഡിറ്റോറിയത്തില്‍, പ്രത്യേകം ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നിലാണ് ആദ്യ റൗണ്ട് മത്സരങ്ങളുടെ വീഡിയോ ചിത്രീകരണം നടക്കുന്നത്. മത്സരങ്ങളിലേക്ക് യോഗ്യത നേടിയ കുരുന്നു ഗായക പ്രതിഭകളും രക്ഷിതാക്കളും തീവ്രമായ തയ്യാറെടുപ്പുകളിലാണ്. പ്രവാസി മലയാളി സമൂഹത്തിലെ ഗായകര്‍ക്ക് കേരളത്തില്‍ ആയിരിക്കുമ്പോള്‍ ലഭിക്കുന്നതിന് തുല്യമായ അവതരണത്തിനും പ്രകടനത്തിനും അവസരമൊരുക്കുന്നു എന്നത് തന്നെയാണ് യുക്മ സ്റ്റാര്‍ സിംഗറിന്റെ ഏറ്റവും വലിയ സവിശേഷത.

ഓഡിഷന്‍ വിജയിച്ചെത്തിയ ഇരുപത്തിനാല് ചെറു ഗായകരാണ് ശനിയാഴ്ച മാറ്റുരക്കാന്‍ തയ്യാറെടുക്കുന്നത്. ലിവര്‍പൂളില്‍ താമസിക്കുന്ന ജേക്കബ് റാണി ദമ്പതികളുടെ പുത്രി ആറാം ക്ലാസ്സുകാരി ജോഹന്ന ജേക്കബ്, റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ടില്‍ നിന്നെത്തുന്ന ഷിജിമോന്‍ അമ്പിളി ദമ്പതികളുടെ പുത്രി അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഈഫാ വര്‍ഗീസ്, റെഡിച്ചില്‍നിന്നും ബിഞ്ചു ജാന്‍സി ദമ്പതികളുടെ പുത്രി ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഏഞ്ചല്‍ ബിഞ്ചു ജേക്കബ്, ലിങ്കണില്‍നിന്നുള്ള ബൈജു മിനി ദമ്പതികളുടെ പുത്രന്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്ന നെല്‍സണ്‍ ബൈജു, സ്‌കോട്ട്‌ലന്‍ഡില്‍നിന്നും എത്തുന്ന ജിസ്‌മോന്‍ ദീപ ദമ്പതികളുടെ പുത്രി അഞ്ചാം ക്ലാസ്സുകാരി ഫെബിയ ജിസ്‌മോന്‍, ബര്‍മിംഗ്ഹാമിലെ ജിജോ ലിറ്റി ദമ്പതികളുടെ പുത്രി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സൈറ മരിയ ജിജോ, കേംബ്രിഡ്ജില്‍ നിന്നുള്ള ബിജു ഐബി ദമ്പതികളുടെ പുത്രി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഫിയോന ബിജു, മാഞ്ചസ്റ്ററില്‍നിന്നെത്തുന്ന ജോബി സോബി ദമ്പതികളുടെ പുത്രന്‍ ആറാം ക്ലാസ്സുകാരന്‍ ഷെയിന്‍ തോമസ് എന്നിവര്‍ മത്സരാര്‍ത്ഥികളില്‍പ്പെടുന്നു.

വാറിംഗ്ടണില്‍ നിന്നുള്ള ഗീവര്‍ഗീസ് ബിനി ദമ്പതികളുടെ ആറാംക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ പുത്രി ഒലീവിയ വര്‍ഗീസ്, വാല്‍സാല്‍ നിവാസികളായ സെബാസ്റ്റ്യന്‍ ജെസ്സി ദമ്പതികളുടെ പുത്രി പതിനൊന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി അലീന സെബാസ്റ്റ്യന്‍, റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ടില്‍ നിന്നുമെത്തുന്ന ജെയ്‌മോന്‍ റാണി ദമ്പതികളുടെ മകന്‍ പതിനൊന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥി അമല്‍ ജെയ്‌മോന്‍, ലെസ്റ്ററില്‍ താമസിക്കുന്ന ടോജോ ജിന്‍സി ദമ്പതികളുടെ മകള്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ലെക്‌സി എബ്രഹാം, ബ്രൈറ്റണില്‍നിന്നും വരുന്ന പ്രകാശ് റോസമ്മ ദമ്പതികളുടെ മക്കള്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥി മാത്യു പ്രകാശ്, പതിനൊന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി മെറീന പ്രകാശ്, ബര്‍മിംഗ്ഹാമില്‍നിന്നുള്ള ജിമ്മി അനു ദമ്പതികളുടെ പുത്രി എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന അന്ന ജിമ്മി, നോട്ടിംഗ്ഹാമില്‍ നിന്നെത്തുന്ന ഡിക്‌സ് ട്രീസ ദമ്പതികളുടെ പുത്രി ആറാംക്ലാസ്സ് വിദ്യാര്‍ത്ഥിനി ഡെന ഡിക്‌സ് എന്നിവരും ശനിയാഴ്ച വൂള്‍വര്‍ഹാംപ്ടണില്‍ പാടി പ്രതിഭതെളിയിക്കാന്‍ എത്തും.

ലിവര്‍പൂളില്‍നിന്നുള്ള ഫ്രാന്‍സീസ് സിനി ദമ്പതികളുടെ പുത്രി അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഇസബെല്‍ ഫ്രാന്‍സിസ്, ബര്‍മിംഗ്ഹാമില്‍ താമസിക്കുന്ന ഹരികുമാര്‍ നിഷ ദമ്പതികളുടെ പുത്രി ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ജിയ ഹരികുമാര്‍, ക്രൊയ്‌ഡോണില്‍ താമസിക്കുന്ന രാജേഷ് സൗമ്യ ദമ്പതികളുടെ പുത്രി ആറാംക്ലാസ്സ് വിദ്യാര്‍ത്ഥിനി ലക്ഷ്മി രാജേഷ്, കൊവന്‍ട്രി നിവാസികളായ പോള്‍സണ്‍ ബിന്ദു ദമ്പതികളുടെ മക്കള്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി മെല്‍ന പോള്‍സണ്‍, പതിനൊന്നാംക്‌ളാസ്സ് വിദ്യാര്‍ത്ഥി മെല്‍വിന്‍ പോള്‍സണ്‍, സൗത്ത് ലണ്ടനില്‍നിന്നുള്ള പ്രവീണ്‍ രശ്മി ദമ്പതികളുടെ പുത്രി ഒന്‍പതാംക്ലാസ്സ് വിദ്യാര്‍ത്ഥിനി ദൃഷ്ടി പ്രവീണ്‍, ലിവര്‍പൂളില്‍ താമസിക്കുന്ന ജോസഫ് സോണിയ ദമ്പതികളുടെ പുത്രി ആറാം ക്ലാസ്സുകാരി അന്‍സിന്‍ ജോസഫ്, കേംബ്രിഡ്ജില്‍നിന്നുള്ള സ്റ്റാന്‍ലി സൂസന്‍ ദമ്പതികളുടെ പുത്രി ഒന്‍പതാംക്ലാസ്സ് വിദ്യാര്‍ത്ഥിനി ടെസ്സ സൂസന്‍ ജോണ്‍ എന്നിവര്‍ കൂടി ചേരുമ്പോള്‍ ആദ്യ റൗണ്ടില്‍ ഏറ്റുമുട്ടി പാട്ടിന്റെ പാലാഴി തീര്‍ക്കാനെത്തുന്ന സംഗീത പ്രതിഭകളുടെ നിര പൂര്‍ണ്ണമാകുന്നു.

യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, ട്രഷറര്‍ അനീഷ് ജോണ്‍, 'യുക്മ ആദരസന്ധ്യ 2020' ഇവന്റ് ഓര്‍ഗനൈസറും 'യുക്മ കേരളാപൂരം വള്ളംകളി' ജനറല്‍ കണ്‍വീനറുമായ അഡ്വ. എബി സെബാസ്‌ററ്യന്‍, യുക്മ സാംസ്‌ക്കാരികവേദി വൈസ് ചെയര്‍മാന്‍ ജോയ് ആഗസ്തി, രക്ഷാധികാരി സി എ ജോസഫ്, ജനറല്‍ കണ്‍വീനര്‍മാരായ ജെയ്‌സണ്‍ ജോര്‍ജ്ജ്, തോമസ് മാറാട്ടുകളം എന്നിവര്‍ സ്റ്റാര്‍സിംഗര്‍ സീസണ്‍ 4 ജൂനിയറിന് ആശംസകള്‍ നേര്‍ന്നു. സ്റ്റാര്‍സിംഗറിന്റെ സഹ കോര്‍ഡിനേറ്റര്‍മാരായ ഹരീഷ് പാലാ, സാന്‍ ജോര്‍ജ്ജ് തോമസ്, മാഗ്‌നാവിഷന്‍ ടീം തുടങ്ങിയവരുടെ മേല്‍നോട്ടത്തില്‍ മത്സരങ്ങളുടെ തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തിലാണ്.

ആദ്യ റൗണ്ട് മത്സരങ്ങള്‍ നടക്കുന്ന സ്ഥലത്തിന്റെ മേല്‍വിലാസം:
UKKCA Hall, 83 Woodcross Lane, Bilston, Wolverhampton WV14 9BW.

  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions