സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ പ്രധാന മലയാളി അസ്സോസിയേഷനുകളില്‍ ഒന്നായ സൗത്താംപ്ടണ്‍ മലയാളി അസോസിയേഷന്റെ (മാസ്) ഈ വര്‍ഷത്തെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ അംഗങ്ങള്‍ക്ക് വേറിട്ട ഒരു അനുഭവമായി. റോംസീ കമ്മ്യൂണിറ്റി സ്കൂള്‍ അങ്കണത്തില്‍ മാസ് അംഗങ്ങളുടെ മാതാപിതാക്കളും, പുതുതായി
ചുമതലയേറ്റ കമ്മിറ്റി അംഗങ്ങളും ഭദ്രദീപം കൊളുത്തി ശുഭാരംഭം കുറിച്ച ആഘോഷപരിപാടികളില്‍ അസോസിയേഷന്‍ പ്രസിഡന്റ് റോബിന്‍ എബ്രഹാം സ്വാഗതവും, സെക്രട്ടറി ടോമി ജോസഫ് കൃതജ്ഞതയും അര്‍പ്പിച്ച ചടങ്ങില്‍ ഡാന്‍സ് ടീച്ചര്‍ ഭാഗ്യ ലക്ഷ്മി, മലയാളം ടീച്ചര്‍ മരിയ ഷാജി എന്നിവരെ ആദരിച്ചു.
മാസ് അംഗംങ്ങളുടെ എക്കാലത്തെയും മികച്ച നിറ സാന്നിധ്യംകൊണ്ട് ധന്യമായ സദസില്‍ മാസിലെതന്നെ കുട്ടികളും മുതിര്‍ന്നവരുമായ അംഗങ്ങള്‍ മലയാളത്തനിമ നിലനിര്‍ത്തി അവതരിപ്പിച്ച ദൃശ്യകലാവിരുന്നു ക്രിസ്മസ് പുതുവത്സര ആഘോഷരാവിനു മാറ്റുകൂട്ടി. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ചിട്ടയായ നടത്തിപ്പും, ജിബി ഷിന്റ് , അരുണ്‍ അച്യുതന്‍, അലന്‍ ബാബു, അലീഷ ജിബി ടീമിന്റെ ആന്‍ങ്കറിങ്ങിലെ മികവും, ഉന്നത നിലവാരം പുലര്‍ത്തിയ ലൈറ്റ് ആന്‍ഡ് സൗണ്ടും, സ്വാദിഷ്ടമായ ക്രിസ്മസ് ഡിന്നറും ഈ വര്‍ഷത്തെ ക്രിസ്മസ് പുതുവത്സരആഘോഷങ്ങൾ മാസ് സംഘടിപ്പിച്ച എക്കാലെത്തെയും മികച്ച പരിപാടികളില്‍ ഒന്നാക്കി മാറ്റാന്‍ സാധിച്ചു.
മാസ് അംഗങ്ങളുടെ നിസ്വാര്‍ത്ഥമായ സഹകരണത്തിനൊപ്പം റോബിന്‍ എബ്രഹാം പ്രസിഡന്റ്, മാക്സി അഗസ്റ്റിന്‍ വൈസ് പ്രസിഡന്റ്, ടോമി ജോസഫ് സെക്രട്ടറി, രാജീവ് വിജയന്‍ ജോയിന്റ് സെക്രട്ടറി, അഭിലാഷ് പടയാറ്റില്‍ ട്രഷറര്‍, ബ്ലെസ്സന്‍ മാത്യു പി ആര്‍ ഓ, അമ്പിളി ചിക്കു ആര്‍ട്സ് കോഓര്‍ഡിനേറ്റര്‍, ജിബി സിബി ആര്‍ട്സ് കോഓര്‍ഡിനേറ്റര്‍, അനീറ്റ സിബി സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍ , ജിനോയ് മത്തായി സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍ , ഷിൻറ്റു മാനുവല്‍ ഫുഡ് ആന്‍ഡ് ബീവറേജ് കോഓര്‍ഡിനേറ്റര്‍ എന്നിവരുടെ ഒത്തൊരുമയുടെയും, ടീo വര്‍ക്കിന്റെയും വിജയംകൂടിയായിരുന്നു ഈ വര്‍ഷത്തെ ക്രിസ്മസ് ന്യൂ ഇയര്‍ നൈറ്റ്.