കഴിഞ്ഞ പ്രളയത്തില്‍ വീടിന്റെ മേല്‍ക്കൂര നഷ്ട്ടപ്പെട്ടു മഴനനഞ്ഞും വെയിലടിച്ചും ജീവിതം തള്ളിനീക്കിയിരുന്ന പ്രായം ചെന്ന ഇടുക്കി മരിയാപുരം സ്വദേശി അമ്പഴക്കാട്ടു ഏപ്പുചേട്ടനെയും ഭാര്യയെയും സഹായിക്കാന്‍ ലിവര്‍പൂള്‍ ക്‌നാനായ സമൂഹവും മുന്‍പോട്ടു വന്നു കഴിഞ്ഞ ക്രിസ്തുമസ് കരോളിന്‍ കൂടി ലഭിച്ച 220 പൗണ്ട് ലിവര്‍പൂള്‍ ക്‌നാനായ കാത്തോലിക് യുണിറ്റ് വൈസ് പ്രസിഡണ്ട് ഫിലിപ്പ് തടത്തില്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്ക് കൈമാറി, അതോടൊപ്പം ലിവര്‍പൂള്‍ ക്‌നാനായ കാത്തോലിക് യൂത്തു ലീഗ് ശേഖരിച്ച 110 പൗണ്ട് LKCYL പ്രസിഡണ്ട് ജൂഡ് ലാലു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ജോയിന്റ് സെക്രെട്ടറി സജി തോമസിന് കൈമാറി അങ്ങനെ ആകെക്കൂടി 330 പൗണ്ട് (30000,RS )ലിവര്‍പൂള്‍ ക്‌നാനായ സമൂഹം ശേഖരിച്ചു ഞങ്ങളെ ഏല്‍പിച്ചിട്ടുണ്ട് , ഈ പണം ഏപ്പുചേട്ടന്റെ വീട് കയറിത്താമസത്തിനു നല്‍കും എന്നറിയിക്കുന്നു.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ഈ വാര്‍ത്ത പ്രസിദ്ധികരിച്ചു കഴിഞ്ഞപ്പോള്‍ അവരെ സഹായിക്കാന്‍ ഒട്ടേറെ നല്ലമനുഷ്യരും സംഘടനകളും മുന്‍പോട്ടു വന്നിരുന്നു ഞങള്‍ നടത്തിയ ചാരിറ്റിയുടെ അന്ന് ലഭിച്ച 4003 പൗണ്ട് ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ് ഏപ്പുചേട്ടനു കൈമാറിയിരുന്നു.
ചാരിറ്റി അവസാനിപ്പിച്ചിട്ടും ആ പാവങ്ങളുടെ വേദന കണ്ടു സഹായിക്കാന്‍ തയാറായ ലിവര്‍പൂള്‍ ക്‌നാനായ സമൂഹത്തിനു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നന്ദി അറിയിച്ചു.
ഏപ്പുചേട്ടന്റെ വീടുപണിപൂര്‍ത്തിയാകാറായി എന്നാണ് അറിയുന്നത് നാട്ടുകാരുടെ നേതൃത്വത്തില്‍ ഒരു കമ്മറ്റി രൂപികരിച്ചു പ്രവര്‍ത്തനം ഭംഗിയായി മുന്‍പോട്ടു പോകുന്നു. വിജയന്‍ കൂട്ടാംതടത്തില്‍, തോമസ് പി ജെ., ,ബാബു ജോസഫ്, നിക്‌സണ്‍ തോമസ് .എന്നിവരുടെ നേതൃത്വത്തിലാണ് കമ്മറ്റി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് ,സജി തോമസ് എന്നിവരാണ്.