അസോസിയേഷന്‍

'ആദരസന്ധ്യ 2020'ന് ഇനി പത്തു ദിവസങ്ങള്‍ ; ലണ്ടന്‍ ഒരുങ്ങുന്നു

ദശാബ്ദി പിന്നിട്ട യുക്മ ലണ്ടന്‍ നഗരത്തില്‍ സംഘടിപ്പിക്കുന്ന വര്‍ണ്ണാഭമായ 'ആദരസന്ധ്യ 2020'ന് ഇനി പത്തു ദിവസങ്ങള്‍ കൂടി മാത്രം ശേഷിച്ചിരിക്കെ, പരിപാടിയുടെ അവസാന ഘട്ട ഒരുക്കത്തിലാണ് സംഘാടകര്‍. ലോക മലയാളി സമൂഹത്തില്‍നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പത്ത് വ്യക്തിത്വങ്ങള്‍ക്ക് യു കെ മലയാളികളുടെ ആദരവാകും 'യുക്മ അലൈഡ് ആദരസന്ധ്യ 2020'.

യു കെയിലെ പ്രബല ബിസിനസ് സംരംഭകരായ അലൈഡ് മോര്‍ട്ടഗേജ് സര്‍വീസസ് മുഖ്യ പ്രായോജകരാകുന്ന 'ആദരസന്ധ്യ 2020' നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡിലുള്ള സെന്റ് ഇഗ്‌നേഷ്യസ് കാത്തലിക് കോളജില്‍ ഫെബ്രുവരി ഒന്നിന് അരങ്ങേറും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കലാപ്രതിഭകളുടെ മിന്നുന്ന പ്രകടങ്ങള്‍ പരിപാടിക്ക് മാറ്റുകൂട്ടും. മൂന്നാമത്തെ തവണ യുക്മ നടത്തുന്ന 'യുക്മ യു ഗ്രാന്റ് 2019'ന്റെ നറുക്കെടുപ്പ് 'ആദരസന്ധ്യ 2020' വേദിയില്‍ വച്ച് നടത്തുന്നതാണ്.

യുക്മ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള ചെയര്‍മാനും ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് വൈസ് ചെയര്‍മാനുമായുള്ള സമിതി ഉടന്‍തന്നെ പുരസ്‌ക്കാര ജേതാക്കളുടെ പേരുവിവരങ്ങള്‍ പ്രഖ്യാപിക്കുമെന്ന് 'ആദരസന്ധ്യ 2020' ഇവന്റ് ഓര്‍ഗനൈസര്‍ അഡ്വ.എബി സെബാസ്‌ററ്യന്‍ അറിയിച്ചു. ലോക പ്രവാസി മലയാളികള്‍ക്കും മലയാള ഭാഷക്കും സംസ്‌കാരത്തിനും നല്‍കിയ സംഭാവനകളെ വിലയിരുത്തിക്കൊണ്ട് വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള അഞ്ച് വ്യക്തികള്‍ക്കും, യു കെ മലയാളി സമൂഹത്തിനും യുക്മയ്ക്കും നല്‍കിയ സംഭാവനകളെ അടിസ്ഥാനപ്പെടുത്തി അഞ്ച് യു കെ മലയാളികള്‍ക്കുമാണ് പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നത്.

എഴുനൂറില്‍പ്പരം ആളുകളെ ഉള്‍ക്കൊള്ളുന്നതിനുള്ള സൗകര്യമുള്ള പ്രധാന ഹാളില്‍, മികവുറ്റ എല്‍ ഇ ഡി സ്‌ക്രീനിന്റെ അകമ്പടിയോടെ ആണ് പരിപാടി അരങ്ങേറുക. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ആരംഭിക്കുന്ന പ്രോഗ്രാം രാത്രി എട്ട് വരെ നീണ്ടുനില്‍ക്കും. 'ആദരസന്ധ്യ 2020'ന് പ്രവേശനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും. കൂടാതെ മുന്നൂറോളം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗജന്യ പാര്‍ക്കിംഗ് സൗകര്യവും സെന്റ് ഇഗ്‌നേഷ്യസ് കോളേജില്‍ ഉണ്ടായിരിക്കുന്നതാണ്.

ദൂര സ്ഥലങ്ങളില്‍ നിന്നെത്തുന്നവരുടെ സൗകര്യാര്‍ത്ഥം മിതമായ നിരക്കില്‍ ഭക്ഷണങ്ങള്‍ ലഭ്യമാക്കുന്ന ഫുഡ് സ്റ്റാളുകള്‍ ഉച്ചക്ക് പന്ത്രണ്ടു മണിമുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതായിരിക്കും. യുക്മ കുടുംബാംഗങ്ങള്‍ക്കും യു കെ മലയാളി കലാസ്‌നേഹികള്‍ക്കും ഒത്തുചേര്‍ന്ന് ആഘോഷിക്കാന്‍ പറ്റുന്നവിധമാണ് 'ആദരസന്ധ്യ 2020' വിഭാവനം ചെയ്തിരിക്കുന്നത്.

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ മേല്‍വിലാസം:

St.Ignatious College,

Turkey tSreet, Enfield,

London EN1 4NP.

  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions