ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രപതയുടെ കീഴിലുള്ള ഏറ്റവും വലിയ മിഷന്‍ സെന്ററായ പരിശുദ്ധ നിത്യസഹായ മാതാവിന്റെ നാമധേയത്തില്‍ സ്ഥാപിതമായ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് മിഷന്‍ സെന്ററിന്റെ പ്രഥമ ഇടവക ദിനം ജനുവരി 26ന്.
രാവിലെ 10 മണിക്ക് കിംഗ്‌സ് ഹാളില്‍ വച്ച് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കുന്നു. തുടര്‍ന്ന് ഫാ ജോര്‍ജ് എട്ടുപറയിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതു യോഗം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ഉത്ഘാടനം ചെയ്യുന്നു. അതിന് ശേഷം സ്‌നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.
കഴിഞ്ഞ ഒരു വര്‍ഷക്കാലം ഇടവകാംഗങ്ങള്‍ പങ്കെടുത്ത കലാകായിക മത്സരങ്ങളുടേയും ആദ്ധ്യാത്മിക മത്സരങ്ങളുടേയും സമ്മാന ദാനം ഉണ്ടായിരിക്കുന്നതാണ്. സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് മിഷന്‍ സെന്ററിലെ ഇടവക അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാ വിരുന്നും ഉണ്ടായിരിക്കുന്നതാണ് . പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മറ്റികള്‍ രൂപീകരിച്ചിരിക്കുന്നതായി ട്രസ്റ്റിമാര്‍ അറിയിച്ചു.