വിദേശം

ഇറ്റലിയില്‍ സ്വന്തമായി വീട് വാങ്ങാം; വെറും ഒരു യൂറോ മാത്രം!

റോം: സ്വന്തമായി വീട് വാങ്ങുക എന്നത് യൂറോപ്യന്‍ രാജ്യങ്ങളില്‍ ബാലികേറാമലയാണ്. എന്നാല്‍ ഇതുവരെ കേട്ടുകേള്‍വി പോലുമില്ലാത്ത ഓഫറുമായി ഇറ്റലിയില്‍ വീട് സ്വന്തമാക്കാന്‍ അവസരം. വെറും ഒരു യൂറോയ്ക്കാണ് ഇറ്റലിയിലെ ബിസാക്കിയ ടൗണില്‍ വീടുകള്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്.

ഇറ്റലിയിലെ കംബാനിയ മേഖലയിലാണ് ബിസാക്കിയ എന്ന ചെറിയ നഗരം. ഏകദേശം 90-ലധികം വീടുകളാണ് ഇവിടെ തുച്ഛമായ വിലയ്ക്ക് വില്‍പ്പനയ്ക്കുള്ളതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്തുകൊണ്ടാണ് ഇത്രയും വിലകുറവെന്നു അത്ഭുതപ്പെടാന്‍ വരട്ടെ, ഇടയ്ക്കിടെയുണ്ടാകുന്ന ചെറിയ ഭൂകമ്പങ്ങള്‍ കാരണമാണ് ഇവിടെ താമസിച്ചിരുന്നവരില്‍ മിക്കവരും പ്രദേശത്ത് നിന്ന് താമസംമാറിയത്. ഇതോടെ നഗരത്തിലെ ജനസംഖ്യ കുത്തനെ ഇടിഞ്ഞു. മറ്റിടങ്ങളിലേക്കുള്ള കുടിയേറ്റങ്ങള്‍ വര്‍ധിച്ചതോടെ ഇവിടെയുണ്ടായിരുന്ന വീടുകളെല്ലാം ഉപേക്ഷിക്കപ്പെട്ടനിലയിലായി.

പക്ഷേ, ആഡംബര വീടുകളാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നതെന്ന് വിചാരിച്ച് ആരും ബിസാക്കിയയിലേക്ക് വരേണ്ട. തുടര്‍ച്ചയായ ഭൂകമ്പങ്ങള്‍ കാരണം മിക്ക കെട്ടിടങ്ങള്‍ക്കും കേടുപാടുണ്ട്. മാത്രമല്ല, കെട്ടിടങ്ങളെല്ലാം ജീര്‍ണാവസ്ഥയിലുമാണ്. വീടുകള്‍ വാങ്ങുന്നവര്‍ അത് സ്വന്തംചെലവില്‍ തന്നെ നവീകരിക്കണമെന്ന് വില്‍പ്പനയ്ക്ക് മുമ്പ് പ്രത്യേകം പറയുന്നുണ്ട്.

വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന വീടുകളെല്ലാം ഇപ്പോള്‍ ഭരണകൂടത്തിന്റെയും അംഗീകൃത വില്‍പ്പനക്കാരുടെയും കൈവശമാണുള്ളത്. അതിനാല്‍ വീടുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശങ്ക വേണ്ടെന്നും കുടുംബങ്ങളെയും സുഹൃത്ത് സംഘങ്ങളെയും ബിസാക്കിയയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും മേയര്‍ ഫ്രാന്‍സെസ്‌കോ ടാര്‍ട്ടാഗ്ലിയ പറയുന്നു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions