സ്പിരിച്വല്‍

ഫെബ്രുവരി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നയിക്കാന്‍ ഫാ സേവ്യര്‍ ഖാന്‍ വട്ടായില്‍ ; ഒപ്പം ഫാ.സോജി ഓലിക്കലും

ബര്‍മിങ്ഹാം: ഫാ. സോജി ഓലിക്കല്‍, ഫാ. ഷൈജു നടുവത്താനിയില്‍ എന്നിവര്‍ നയിക്കുന്ന സെഹിയോന്‍ യുകെയുടെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ബര്‍മിംഗ്ഹാം ബഥേല്‍ സെന്ററില്‍ ഫെബ്രുവരി 8 ന് നടക്കും. അഭിഷേകാഗ്‌നിയുടെ അഗ്‌നിച്ചിറകുകള്‍ അത്ഭുത അടയാളങ്ങളിലൂടെ ദൈവികാനുഗ്രഹമായി പെയ്തിറങ്ങുന്ന ശുശ്രൂഷയുമായി ലോകപ്രശസ്ത ആത്മീയ ശുശ്രൂഷകന്‍ , സെഹിയോന്‍ , അഭിഷേകാഗ്‌നി മിനിസ്ട്രികളുടെ സ്ഥാപകന്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ ഇത്തവണ കണ്‍വെന്‍ഷന്‍ നയിക്കും. കണ്‍വെന്‍ഷനായി ഫാ. സോജി ഓലിക്കല്‍ ,ഫാ. ഷൈജു നടുവത്താനിയില്‍, സിസ്റ്റര്‍ ഡോ. മീന ഇലവനാല്‍, ബ്രദര്‍ ജോസ് കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും പരിത്യാഗവുമായി സെഹിയോന്‍ കുടുംബം ഒന്നടങ്കം ഒരുക്കത്തിലാണ് .

കണ്‍വെന്‍ഷനുവേണ്ടിയുള്ള നാല്‍പ്പത് മണിക്കൂര്‍ ആരാധനയും ഒരുക്ക ശുശ്രൂഷയും വരും ദിവസങ്ങളില്‍ ബര്‍മിങ്ഹാമില്‍ നടക്കും.

ഇംഗ്ലീഷിലും മലയാളത്തിലുമായി ഒരേസമയം നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ നോര്‍ത്താംപ്ടണ്‍ രൂപതയുടെ വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ ഷോണ്‍ ഹീലി , ഫാ. ഷൈജു നടുവത്താനിയില്‍ , അഭിഷേകാഗ്‌നി മിനിസ്ടിയിലെ ബ്രദര്‍ ജസ്റ്റിന്‍ തോമസ് എന്നിവരും വിവിധ ശുശ്രൂഷകള്‍ നയിക്കും.

.കത്തോലിക്കാ സഭ ഏറ്റുവാങ്ങിയ സുവിശേഷ ദൗത്യത്തിന് പ്രകടമായ സാക്ഷ്യമേകിക്കൊണ്ട് ഏറെ പുതുമകളോടെ ഇത്തവണയും കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും.

ക്രിസ്മസിനെ മുന്‍നിര്‍ത്തിയുള്ള ലിറ്റില്‍ ഇവാഞ്ചലിസ്റ്റ് മാഗസിന്റെ പുതിയ ലക്കം ഇത്തവണയും ലഭ്യമാണ് . കിങ്ഡം റെവലേറ്റര്‍ മാഗസിന്‍ സൗജന്യമായും നല്‍കിവരുന്നു .

പതിവുപോലെ രാവിലെ 8ന് ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ വൈകിട്ട് 4 ന് സമാപിക്കും . ജപമാല പ്രദക്ഷിണം , വി. കുര്‍ബാന , കുമ്പസാരം , വചന പ്രഘോഷണം ,സ്പിരിച്വല്‍ ഷെയറിങ്, ദിവ്യകാരുണ്യ ആരാധന , ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവയും കണ്‍വെന്‍ഷന്റെ ഭാഗമാകും.

സെഹിയോന്‍ ഏല്‍ഷദായ് ബുക്ക് സെന്റര്‍ ബഥേലില്‍ കണ്‍വെന്‍ഷന്റെ ഭാഗമായി പ്രവര്‍ത്തിക്കും.

കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും, ഫാ.ഷൈജു നടുവത്താനിയും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും ഫെബ്രുവരി 8 ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

അഡ്രസ്സ് :

ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍

കെല്‍വിന്‍ വേ

വെസ്റ്റ് ബ്രോംവിച്ച്

ബര്‍മിംങ്ഹാം .( Near J1 of the M5)

B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക് ;

ജോണ്‍സന്‍ +44 7506 810177

അനീഷ്- 07760254700

ബിജുമോന്‍ മാത്യു -07515 368239

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്,

ബിജു എബ്രഹാം -07859 890267

ജോബി ഫ്രാന്‍സിസ് - 07588 809478

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions